അമ്പരപ്പിക്കുന്ന വിലയില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര

Published : Sep 09, 2017, 11:22 AM ISTUpdated : Oct 04, 2018, 07:40 PM IST
അമ്പരപ്പിക്കുന്ന വിലയില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര

Synopsis

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഇലക്ട്രോണിക്ക് ഓട്ടോറിക്ഷ വിപണിയില്‍. ഇ-ആല്‍ഫ മിനി എന്ന പുതിയ ഇലക്ട്രിക് റിക്ഷയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞദിവസമാണ് ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കിയത്. നഗരയാത്രകള്‍ക്ക് വേണ്ടി മഹീന്ദ്ര പ്രത്യേകം തയ്യാറാക്കിയ ഇ-ആല്‍ഫ മിനിക്ക് കരുത്തുപകരുന്നത് 120 Ah ബാറ്ററിയാണ്.  വാഹനം സിംഗിള്‍ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഈ ഇലക്ട്രിക് റിക്ഷയുടെ പരമാവധി വേഗത.

1.12 ലക്ഷം രൂപയാണ് ഇ-ആല്‍ഫ മിനിയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4+1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ത്രീ-വീലറാണ് മഹീന്ദ്ര ഇ-ആല്‍ഫ. പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, ദൃഢതയേറിയ ബോഡി, യാത്രാക്കാര്‍ക്കായുള്ള വലിയ ക്യാബിന്‍ സ്‌പെയ്‌സ്, മികവാര്‍ന്ന സസ്‌പെന്‍ഷനും ചാസിയും ഉള്‍പ്പെടുന്നതാണ് ഇ-ആല്‍ഫ മിനിയുടെ ഫീച്ചറുകള്‍. രണ്ട് വര്‍ഷം വാറന്റി, കുറഞ്ഞ ഡൗണ്‍പെയ്ന്‍മെന്റ്, ആകര്‍ഷകമായ ഇഎംഐ, സൗജന്യ ബാറ്ററി റീപ്ലെയ്‌സ്‌മെന്റ് (ഒറ്റത്തവണ മാത്രം) ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളും ഇ-ആല്‍ഫ മിനിയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ നഗരങ്ങളിലാണ് ഇ-ആല്‍ഫ മിനി ആദ്യഘട്ടത്തില്‍ വില്‍പ്പനക്കെത്തുക. തുടര്‍ന്ന് മറ്റ് നഗരങ്ങളിലും വാഹനം എത്തുമനെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?