നീളം കൂട്ടിയ പുത്തന്‍ ബൊലേറോ പിക്ക് അപ്പുയുമായി മഹീന്ദ്ര

Published : Oct 16, 2018, 05:51 PM IST
നീളം കൂട്ടിയ പുത്തന്‍ ബൊലേറോ പിക്ക് അപ്പുയുമായി മഹീന്ദ്ര

Synopsis

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  പിക് അപ് ട്രക്കായ ബൊലേറൊയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. കാർഗോ ഡെക്കിനു നീളം കൂട്ടിയെത്തുന്ന വാഹനത്തിന് 6.7 ലക്ഷം രൂപ മുതലാണു ദില്ലി എക്സ് ഷോറൂം വില.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  പിക് അപ് ട്രക്കായ ബൊലേറൊയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. കാർഗോ ഡെക്കിനു നീളം കൂട്ടിയെത്തുന്ന വാഹനത്തിന് 6.7 ലക്ഷം രൂപ മുതലാണു ദില്ലി എക്സ് ഷോറൂം വില.

വ്യത്യസ്ത ബോഡി ശൈലികളും കാർഗോ ബോക്സ് നീളങ്ങളുമായി വിവിധ പേ ലോഡ് ശേഷിയിലാണ് ബൊലേറൊ പിക് അപ് ട്രക്ക് എത്തുന്നത്. വാഹനത്തിന്‍റെ ഭാരവാഹക ശേഷി 1,700 കിലോഗ്രാം വരെയായി വർധിച്ചിട്ടുണ്ട്. അകത്തളം പരിഷ്കരിച്ചതിനൊപ്പം യാത്രാസുഖത്തിനായി സീറ്റുകളും മെച്ചപ്പെടുത്തി.
 
ഉപയോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ മുൻനിർത്തി 1,300 കിലോഗ്രാം, 1,500 കിലോഗ്രാം, 1,700 കിലോഗ്രാം ഭാരവാഹക ശേഷികളിൽ ബൊലേറൊ ലഭ്യമാണ്. ഇരട്ട ബെയറിങ് ആക്സിൽ, കരുത്തേറിയ ഒൻപതു സ്പ്രിങ് സസ്പെൻഷൻ, വീതിയേറിയ ടയർ തുടങ്ങിയവയും ഈ ബൊലേറൊയിലുണ്ട്. ഇതുവരെ 10 ലക്ഷത്തിലേറെ ബൊലേറൊ പിക് അപ് ട്രക്കുകള്‍ നിരത്തിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

PREV
click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
പുതിയ ടാറ്റ നെക്‌സോൺ ഉടൻ; ഇതാ അറിയേണ്ടതെല്ലാം