വെറും 5000 വോട്ട് മതി നിയോഗിനും കേരളത്തിനും ലോകത്തിന്‍റെ നെറുകിലെത്താന്‍

Published : Dec 01, 2017, 02:53 PM ISTUpdated : Oct 05, 2018, 01:07 AM IST
വെറും 5000 വോട്ട് മതി നിയോഗിനും കേരളത്തിനും ലോകത്തിന്‍റെ നെറുകിലെത്താന്‍

Synopsis

അതിശൈത്യത്തിന്‍റെ നാട്ടിലേക്കുള്ള സാഹസികയാത്രയില്‍ പങ്കെടുക്കാനുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഒരു മലയാളി. ലോകത്തിലെ എറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കാനുള്ള മത്സരത്തിലാണ് നിയോഗെന്ന ഏകമലയാളിയുടെ പോരാട്ടം.

10609 വോട്ടുകള്‍ നേടി ആദ്യ അഞ്ച് പേരുടെ പട്ടികയിലാണ് ഇപ്പോള്ർ നിയോഗിന്ർറെ സ്ഥാാനം. 18109 വോട്ടുകള്‍ നേടിയ ഹങ്കറി സ്വദേശിനിയായ കിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ തൊട്ട് മുകളിലുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം സഞ്ചാരികള്‍ക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര.നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‌സ (Paltsa), പുരാതന കച്ചവടപാതകള്‍, മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെയുള്ള യാത്ര ഏകദേശം 300 കിലോമീറ്ററോളം നീളും.

സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നിയോഗ് സ്ഥിരം യാത്രികന്‍ കൂടിയാണ്. ഒരു പൈസപോലും കയ്യിലില്ലാതെ കഴിഞ്ഞ 180 ദിവസമായി ഇന്ത്യന്‍ പര്യടനം നടത്തിവരുന്നുവെന്ന് മത്സരത്തിനായുള്ള വെബ്‌സൈറ്റില്‍ അദ്ദേഹം പറയുന്നു. അത്ഭുതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്നും ലോകമെമ്പാടും ആ സന്ദേശം പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും നാമെല്ലാം ഒന്നാണെന്നും നിയോഗ് പറയുന്നു.

ഡിസംബര്‍ 14 വരെയാണ് വോട്ടിങ്. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് യാത്രയ്ക്കുള്ള അവസരം. അതിനായി അയ്യായിരത്തിലേറെ വോട്ടുകള്‍ നിയോഗിന് ഇനിയും വേണം.

http://polar.fjallraven.com/contestant/?id=3054

https://www.facebook.com/niyogkrishna

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ