
പുതുവര്‍ഷ പിറവിക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം നിലനില്‍കെ, അമ്മയ്‌ക്ക് സമ്മാനിച്ച മനോഹനിമിഷം ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മംമ്ത മോഹന്‍ദാസ്. വര്‍ഷാവസാനത്തില്‍ അമ്മക്കൊപ്പമുള്ള യാത്രയുടെ വീഡിയോയാണ് മംമ്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
എന്റെ ജീവിതത്തില്‍ മാന്ത്രികമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2017. അതുകൊണ്ട് , ഈ വര്‍ഷം അവസാനിക്കും മുന്‍പ് അമ്മയെ കണ്‍വേര്‍ട്ടബിളിലെ ആദ്യയാത്രയ്ക്കു കൊണ്ടുപോകാനുള്ള അവസരം കൈവിട്ടുകളയാന്‍ തോന്നിയില്ല. ഏറെ ത്രില്ലിലായിരുന്നു അമ്മ. അമ്മയുടെ വീഡിയോഗ്രഫി ഏറെ മികച്ചതാണെന്നും മംമ്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിക്കുന്നു. അമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങള്‍ എന്നെന്നും കാത്തുവയ്ക്കാനുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
2.3 ലീറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണു ഫോഡ് മസ്താങിനു കരുത്തു പകരുന്നത്. 5500 ആര്‍പിഎമ്മില്‍ 310 ബിഎച്ച്പി കരുത്തും 3000 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ഏകദേശം 31,085 ഡോളറാണ് കാറിന്റെ അമേരിക്കന്‍ വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.