
മംഗളൂരു - കൊച്ചുവേളി പ്രത്യേക ട്രെയിൻ (06053)ഈ മാസം 23 മുതൽ സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് 23, 30 തീയതികളിൽ വൈകുന്നേരം 6.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.10ന് മംഗളൂരുവിലെത്തും.
മാർച്ച് 25, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകുന്നേരം 3.40ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന 06054 നമ്പര്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങനൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. എ.സി ടയർ-ഒന്ന്, എ.സി.ത്രീടയർ-രണ്ട്, സ്ലീപ്പർ-ഏഴ്, ജനറൽ-മൂന്ന്, ലഗ്ഗേജ്-രണ്ട് എന്നിങ്ങിനെയാണ് കോച്ചുകൾ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.