വാഹനവില കൂട്ടി മാരുതി; വിവിധ മോഡലുകളുടെ വിലയില്‍ വരുന്ന വ്യത്യാസം ഇങ്ങനെ

By Web TeamFirst Published Jan 28, 2020, 3:27 PM IST
Highlights

ഉത്പാദന ചിലവ് കൂടിയതു മൂലമാണ് ഒഴിവാക്കാനാവാത്ത വിലവര്‍ദ്ധന വന്നത് എന്ന് മാരുതി സുസുക്കി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്തെ ഒന്നാമത്തെ യാത്രാ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി കാര്‍ മോഡലുകളുടെ വില കൂട്ടി. തിരഞ്ഞെടുത്ത മോഡലുകളുടെ വിലയാണ് കൂട്ടിയത്. 

4.7 ശതമാനം വരെയാണ് അരീന, നെക്‌സ ഡീലർഷിപ്പ് ശ്രേണികളിൽ മാരുതി സുസുക്കി വിൽക്കുന്ന തിരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ ആണ് വർദ്ധനവ്. വർദ്ധിച്ച വില ഉത്പാദന ചിലവ് കൂടിയതു മൂലമാണ് ഒഴിവാക്കാനാവാത്ത വിലവര്‍ദ്ധന വന്നത് എന്ന് മാരുതി സുസുക്കി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 

നിലവില്‍ 2.89 ലക്ഷം രൂപ മുതൽ 11.47 ലക്ഷം വരെ എക്‌സ്-ഷോറൂം വില വരുന്ന വാഹനങ്ങളാണ് മാരുതി സുസുക്കി ഇന്ത്യയിൽ വിൽക്കുന്നത്. ഇതില്‍ അള്‍ട്ടോ മുതൽ എക്‌സ്എൽ6 വരെയുള്ള വാഹനങ്ങള്‍ ഉള്‍പ്പെടും. 

തിരഞ്ഞെടുത്ത ഓരോ മോഡലിന്റെയും വിലയുടേയും വേരിന്റിന്റെയും അടിസ്ഥാനത്തില്‍ 10,000 രൂപ വരെ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയുടെ വിലയില്‍ 6,000 മുതല്‍ 8,000 രൂപയുടെ വരെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. 

പ്രീമിയം ഡീലർഷിപ്പ് ശൃംഖലയായ നെക്‌സ മോഡലുകളിൽ ബലേനോയുടെ വില 3,000 രൂപ മുതൽ 8,000 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ പ്രീമിയം എംപിവി എക്‌സ്എൽ6-ന്റെ വില 5,000 രൂപയോളം വർദ്ധിപ്പിച്ചിട്ടുണ്ട്. മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗയുടെ വിലയില്‍ 4000 രൂപ മുതല്‍ 10,000 രൂപ വരെയാണ് വര്‍ധനവുണ്ടായിട്ടുള്ളത്. 


മാരുതി വാഹനനിരയിലെ ഏറ്റവും പുതിയ മോഡലായ എസ്-പ്രസ്സോയുടെ വിലയില്‍ 1500 രൂപ മുതല്‍ 8000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. 2019 സെംറ്റംബറിൽ വില്പനക്കെത്തിയ മിനി എസ്‌യുവി എസ്പ്രെസോയുടെ എക്‌സ്-ഷോറൂം വില ഇതുവരെ 3.69 ലക്ഷം മുതൽ Rs 4.91 ലക്ഷം രൂപ വരെയായിരുന്നു. ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ ആറിന് 1,500 രൂപ മുതല്‍ 4,000 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മാരുതി ശ്രേണിയിലെ ഭൂരിഭാഗം വാഹനങ്ങളുടെയും ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളില്‍ എത്തിയിട്ടുണ്ട്.

click me!