പ്രത്യേക ഓഫറുകളുമായി മാരുതി സർവീസ് ഫെസ്റ്റിവൽ തുടങ്ങി

Published : Oct 12, 2018, 10:14 AM ISTUpdated : Oct 12, 2018, 10:15 AM IST
പ്രത്യേക ഓഫറുകളുമായി മാരുതി സർവീസ് ഫെസ്റ്റിവൽ തുടങ്ങി

Synopsis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്ന വാർഷിക സർവീസ് ക്യാംപായ സർവീസ് ഫെസ്റ്റിവലിനു തുടക്കമായി

ദില്ലി: ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുക, ബന്ധം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട്  രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്ന വാർഷിക സർവീസ് ക്യാംപായ സർവീസ് ഫെസ്റ്റിവലിനു തുടക്കമായി. 

അംഗീകൃത ഡീലർഷിപ്പുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്ന സർവീസ് ഫെസ്റ്റിവലില്‍ എത്തുന്ന ഇടപാടുകാർക്ക് സ്ക്രാച് ആൻഡ് വിൻ വൗച്ചറുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി ആകർഷക ഇളവുകളും പ്രത്യേക ഓഫറുകളും നേടാം. 

ഒപ്പം എക്സ്റ്റൻഡഡ് വാറന്‍റി, സ്പെയർ പാർട്സ്, അക്സസറി തുടങ്ങിയവയിൽ ഇളവുകൾക്കൊപ്പം വാഹനങ്ങൾക്ക് സൗജന്യ ഡ്രൈ വാഷും മാരുതി സർവീസ് ഫെസ്റ്റിവലിൽ ലഭ്യമാക്കുന്നുണ്ട്. പരിപാടി നവംബര്‍ 11ന് അവസാനിക്കും.

PREV
click me!

Recommended Stories

15 ലക്ഷത്തിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ
ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയങ്ങൾ കീഴടക്കി 6 ലക്ഷത്തിൽ താഴെ വിലയുള്ള ഈ 7 സീറ്റർ കാർ