ജീപ്പ് കോംപസിന് വന്‍ ഭീഷണിയുമായി മാരുതി

Published : Oct 27, 2017, 04:57 PM ISTUpdated : Oct 04, 2018, 06:32 PM IST
ജീപ്പ് കോംപസിന് വന്‍ ഭീഷണിയുമായി മാരുതി

Synopsis

ജീപ്പ് കോംപസ്, ടാറ്റ ഹെക്സ, മഹീന്ദ്ര എക്സ്‌യുവി, ഹ്യുണ്ടായി ക്രേറ്റ് തുടങ്ങിയവരോട് മത്സരിക്കാന്‍ പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ പുതിയ വാഹനം മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വൈഎച്ച്ബി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം 2019ല്‍ വിപിണിയിലെത്തുമെന്നും എർട്ടിഗയുടെ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന മൂന്നുനിര സീറ്റുകളുള്ള ക്രോസ് ഓവറിന് സ്പോർട്ടി ലുക്ക് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും പുതിയ ക്രോസ് ഓവറിനും കരുത്തുപകരുക. 12 മുതൽ 18 ലക്ഷം രൂപ വരെയാണ് പുതിയ ക്രോസ് ഓവറിന് പ്രതീക്ഷിക്കുന്ന വില.

ഒപ്പം വിപണിയിൽ നിന്ന് പിൻവലിച്ച കിഷാഷിയുടെ പകരക്കാരനെയും വാഗൺ ആർ എംപിവിയെയും കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്. കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ നെക്സ വഴിയായിരിക്കും പുതിയ വാഹനങ്ങളുടെ വിൽപ്പനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
ആതർ എനർജി ഇൻഷുറൻസ് രംഗത്തേക്ക്; ലക്ഷ്യമെന്ത്?