
സംഘമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഓൺലൈൻ വാഹന സര്‍വ്വീസായ യൂബറിന്‍റെ പുതിയ പദ്ധതി. ആറു പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന യൂബർ ഹയർ എക്സ് എൽ ആണ് പദ്ധതി. ഇത് തുടക്കത്തിൽ ഡൽഹിയിലാണ് ലഭ്യമാവുക. ഷോപ്പിങ്ങും മറ്റും ലക്ഷ്യമിട്ട് ദിവസം മുഴുവൻ നീളുന്ന യാത്രകൾക്ക് അനുയോജ്യമാണ് ഈ സേവനം. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന എസ്‍യുവിയാണ് ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.
ആറു പേരുള്ള സംഘങ്ങളുടെ പകൽ, രാത്രികാല യാത്രകൾക്ക് ഊബർ ഹയർ എക്സ് എൽ സേവനം പ്രയോജനപ്പെടുത്താം. 10 കിലോമീറ്റർ അഥവാ ഒരു മണിക്കൂർ നീളുന്ന യാത്രകൾക്ക് 359 രൂപയാണു കുറഞ്ഞ നിരക്ക്. നഗരത്തിലെ ഹ്രസ്വദൂര യാത്രകൾക്കും ബിസിനസ് ആവശ്യങ്ങൾക്കും വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കാനുമൊക്കെ ഈ സേവനം ഉപകരിക്കുമെന്നും വിവാഹം പോലുള്ള വിശേഷാവസരങ്ങളിലെ യാത്രകൾക്കും പുതിയ സേവനം സൗകര്യപ്രദമാവുമെന്നാണ് ഊബറിന്റെ പ്രതീക്ഷ.
രാജ്യതലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റും കൂട്ടുപിരിയാതെ യാത്ര ചെയ്ത് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പുതിയ സൗകര്യം പ്രയോജനകരമാവുമെന്നും യൂബര്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.