വിറ്റാരെ ബ്രെസയുടെ ബുക്കിംഗ് 1.72 ലക്ഷം കവിഞ്ഞു

Published : Dec 04, 2016, 12:11 PM ISTUpdated : Oct 05, 2018, 12:50 AM IST
വിറ്റാരെ ബ്രെസയുടെ ബുക്കിംഗ് 1.72 ലക്ഷം കവിഞ്ഞു

Synopsis

1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിന്‍ വാഹനത്തിനു കരുത്തേകുന്നു. പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.  വലിപ്പമേറിയ എയർ ഇൻടേക് സഹിതമുള്ള ബംപറിൽ എൽ ഇ ഡി ഗൈഡ് ലൈറ്റും ഫോഗ് ലാംപുകളും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ബ്ലാക്ക് അണ്ടർ ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്ങും ഫ്ളോട്ടിങ് റൂഫ് ഡിസൈനൊപ്പം 16 ഇഞ്ച് അലോയ് വീലും വിറ്റാരെ ബ്രെസയിലുണ്ട്. റാപ് എറൗണ്ട് ടെയിൽ ലാംപ്, ടെയിൽ ഗേറ്റിലെ ക്രോം യൂണിറ്റ് തുടങ്ങിയവയാണ് മുഖ്യ ആകർഷണങ്ങൾ.

പൗരുഷം തുളുമ്പുന്ന രൂപവും വിറ്റാര ബ്രേസയെ വിപണിക്കു പ്രിയങ്കരമാക്കുന്നു. കഴിഞ്ഞ ഒക്ടോബർ വരെ 60,000 യൂണിറ്റായിരുന്നു വിൽപ്പന. 8 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വരുന്നൂ കിയ സോറെന്‍റോ: ഫോർച്യൂണറിന് വെല്ലുവിളിയാകുമോ?
കിയയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വൻ വിലക്കുറവ്