ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞന്‍ എസ് യു വി മാരുതി ഇഗ്‌നിസ്

Published : Dec 03, 2016, 12:19 PM ISTUpdated : Oct 04, 2018, 06:55 PM IST
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞന്‍ എസ് യു വി മാരുതി ഇഗ്‌നിസ്

Synopsis

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍. മാരുതി ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോം. ചെറു എസ് യു വിയാണെങ്കിലും മസ്‌കുലറായ രൂപം. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്ളും. ഇഗ്നിസിന്‍റെ പ്രത്യേകതകള്‍ നീളുന്നു.

രാജ്യാന്തര വിപണിയില്‍ 1.25 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ 1.2 ലിറ്റര്‍ കെ12 പെട്രോള്‍ എന്‍ജിനും 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റുകളില്‍ ഇഗ്നിസ് അഞ്ച് സ്റ്റാറുകള്‍ നേടിയിരുന്നു. യൂറോപ്യന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (യൂറോ എന്‍സിഎപി) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇഗ്‌നിസിന്റെ സ്റ്റാന്റേര്‍ഡ് വേരിയന്റ് മൂന്നു സ്റ്റാറും ഓപ്ഷണല്‍ സെഫ്റ്റി പായ്‌ക്കോടു കൂടിയ വകഭേദത്തിന് അഞ്ച് സ്റ്റാറുമാണ് ലഭിച്ചത്. ടെസ്റ്റ് നടത്തിയ രണ്ടു മോഡലുകള്‍ക്കും രണ്ട് എയര്‍ബാഗുകളുണ്ടായിരുന്നു. 2015 ടോക്കിയോ ഓട്ടോഷോയിലാണ് ഇഗ്നിസിനെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്.  ഡല്‍ഹി ഓട്ടോഎക്‌സ്‌പോ ആയിരുന്നു ഇന്ത്യയിലെ ആദ്യ വേദി.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്