
വില കുറഞ്ഞ പെർപോമൻസ് കാറുകളുമായി ബെൻസ് എത്തുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വില കുറഞ്ഞ പെർഫോമൻസ് കാറുകളുമായി എത്തുന്ന വിവരം മേഴ്സഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോൾജർ അറിയിച്ചത്.
എൻജിൻ ശേഷിയും ഫീച്ചറുകളും കുറവുള്ള ഈ വാഹനങ്ങൾക്ക് മറ്റ് പെർഫോമൻസ് കാറുകളെക്കാൾ 50 ശതമാനത്തിൽ അധികം വില കുറവാണ് പ്രതീക്ഷിക്കുന്നത്. വില കൂടിയ പെർഫോമൻസ് കാറുകൾ സ്വന്തമാക്കിയാൽ അവയെ പൂർണ്ണമായും ഉപയോഗിക്കാൻ അല്ലെങ്കിൽ ആസ്വദിക്കാൻ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ വെച്ച് സാധിക്കില്ല. അതുകൊണ്ടാണ് കൂടുതൽ പ്രായോഗികമായ എൻജിൻ ശേഷി കുറഞ്ഞ കാറുകൾ പുറത്തിറക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തിലുള്ള എൻജിൻ ശേഷി കുറഞ്ഞ വാഹനങ്ങൾക്ക് ഇറക്കുമതി ചുങ്കം കുറവായിരിക്കുമെന്നും രാജ്യാന്തര വിപണിയിൽ മെഴ്സഡീസ് ബെൻസ് വില കുറവുള്ള പെർഫോമൻസ് കാറുകളായ എസ് 43 എഎംജി, എസ് എൽ സി 43 എഎംജി, ജിഎൽഇ 43 എഎംജി തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയില്‍ മികച്ച സ്വീകരണം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ഫോൾജർ പറഞ്ഞു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.