
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ വരാനിരിക്കുന്ന സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാർ എംജി സെലക്ട് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. വാഹനം ഡീലര്‍ഷിപ്പുകളിൽ എത്തി തുടങ്ങിയതോടെ വാഹനത്തിന്‍റെ വിലയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2025 ജൂലൈയിൽ നിരത്തുകളിൽ എത്താൻ പോകുന്ന എംജി എം 9നൊപ്പം ഇത് വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പോർട്‌സ് കാറായിരിക്കും എംജി സൈബർസ്റ്റർ, ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. പരിമിതമായ സംഖ്യകളിൽ സിബിയു റൂട്ട് വഴിയായിരിക്കും ഈ കാർ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
എംജി സൈബർസ്റ്ററിൽ 77kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. രണ്ട് ഓയിൽ-കൂൾഡ് ഇലക്ട്രിക് മോട്ടോറുകൾ ഓരോ ആക്‌സിലിലും സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ സംയോജിത പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 510hbp ഉം 725Nm ഉം ആണ്. ഈ രണ്ട് ഡോർ കൺവെർട്ടിബിൾ ഇലക്ട്രിക് സ്‌പോർട്‌സ് കാർ പൂർണ്ണ ചാർജിൽ സിഎൽടിസി സൈക്കിളിൽ 580 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇത് വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും 210 കിലോമീറ്ററിൽ കൂടുതൽ വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇക്കോ, നോർമൽ, സ്‌പോർട്, ട്രാക്ക് (AWD മാത്രം) എന്നീ നാല് ഡ്രൈവിംഗ് മോഡുകളുമായാണ് ഇവി വരുന്നത്.
ആഗോള വിപണികളിലെ സൈബർസ്റ്ററും ഇതേ 77kWh ബാറ്ററിയുമായി ലഭ്യമാണ്, പിൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ മോട്ടോറുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ കോൺഫിഗറേഷൻ 308bhp കരുത്തും 475Nm ടോർക്കും നൽകുന്നു. ഇത് 5.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100kmph വേഗത വരെ വേഗത കൈവരിക്കുന്നു. മണിക്കൂറിൽ 200kmph-ൽ കൂടുതൽ വേഗതയിൽ ഈ കാറിന് ഓടാൻ സാധിക്കും. ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ ഒരു AC ചാർജർ വഴി പൂർണ്ണമായും ചാർജ് ചെയ്യാൻ 7 മണിക്കൂറും DC ഫാസ്റ്റ് ചാർജർ വഴി 10 മുതൽ 80 ശതമാനം വരെ 35 മിനിറ്റും എടുക്കും.
എസ്എഐസിയുടെ മോഡുലാർ സ്കേലബിൾ പ്ലാറ്റ്‌ഫോമിനെ (MSP) അടിസ്ഥാനമാക്കി നിർമ്മിച്ച എംജി സൈബർസ്റ്ററിന് 4,535 എംഎം നീളവും 1,913 എംഎം വീതിയും 1,329 എംഎം ഉയരവുമുണ്ട്. 2,690 എംഎം ആണ് , വീൽബേസ്. 20 ഇഞ്ച് അലോയ് വീലുകളിലാണ് (AWD പതിപ്പ്) ഈ ഇവി ഓടുന്നത്. മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനുകളും ഈ കാറിലുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.