സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ അടക്കം 14 വാഹനങ്ങളുമായി എംജി മോട്ടോഴ്‍സ്; പ്രഖ്യാപനം ഫെബ്രുവരിയില്‍

By Web TeamFirst Published Jan 19, 2020, 11:21 PM IST
Highlights

ഫെബ്രുവരിയില്‍ ഗ്രേയിറ്റർ നോയിഡയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ 15-ാം പതിപ്പിയിൽ കൂടുതല്‍ ഭാവി മൊബിലിറ്റി പദ്ധതികൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് എം‌ജി മോട്ടോർസ് ഇന്ത്യ. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജിന്‍റെ ആദ്യവാഹനം ഹെക്ടര്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിക്കഴിഞ്ഞു. കമ്പനിയുടെ രണ്ടാമത്തെ ഇസെഡ്എസും നിരത്തിലെത്താനൊരുങ്ങുകയാണ്. ഫെബ്രുവരിയില്‍ ഗ്രേയിറ്റർ നോയിഡയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ 15-ാം പതിപ്പിയിൽ കൂടുതല്‍ ഭാവി മൊബിലിറ്റി പദ്ധതികൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് എം‌ജി മോട്ടോർസ് ഇന്ത്യ. 

ഏറ്റവും പുതിയ ഇവി, കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ, സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ എന്നിവയുൾപ്പടെ വിവിധ ശ്രേണികളിലായി മൊത്തം 14 കാറുകൾ എക്സ്‍പോയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ 14 മോഡലുകളിൽ ഹാച്ച്ബാക്ക്, സെഡാൻ, യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണികളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടും.ബ്രാൻഡിന്റെ ഭാവി ആഗോള പദ്ധതികൾക്കൊപ്പം സാങ്കേതിക മുന്നേറ്റവും പ്രദർശിപ്പിക്കുകയാണ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ആദ്യമായാണ് എം‌ജി മോട്ടോഴ്‍സ് ദില്ലി ഓട്ടോമോട്ടീവ് ഷോയിൽ പങ്കെടുക്കുന്നത്

ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദമായ അടുത്ത തലമുറ മൊബിലിറ്റി സൊല്യൂഷനുകൾ വേഗത്തിലാക്കാൻ എം‌ജി മോട്ടോർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം‌ഡിയുമായ രാജീവ് ചബ പറഞ്ഞു.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് തങ്ങളുടെ സാങ്കേതിക നേതൃത്വം സ്ഥാപിക്കാനും ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഏകീകരിക്കാനും ലക്ഷ്യമിടുന്നുവെന്നും 2020 ഓട്ടോ എക്‌സ്‌പോയിൽ എം‌ജിയുടെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. എക്‌സ്‌പോയിലെ എല്ലാ എം‌ജി ഉൽ‌പ്പന്നങ്ങളും നവീകരണം, ഉപഭോക്ത അനുഭവം, സുസ്ഥിരത നയിക്കുന്ന വികസനം എന്നിവയിലേക്കുള്ള കമ്പനിയുടെ പ്രധാന ലക്ഷ്യത്തെ കേന്ദ്രീകരിച്ചവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

click me!