
ചെന്നൈ: സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ സര്‍ക്കാര്‍ ബസ് ഓടിച്ച് താരമായി എംഎല്‍എ. തമിഴ്‍നാട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇറോഡ് എംഎല്‍എ കെആര്‍ രാധാകൃഷ്ണനാണ് യാത്രക്കാരെ സഹായിക്കാനായി ബസ് ഡ്രൈവറായത്.
ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയത്. പണിമുടക്കില്‍ ജനം വലഞ്ഞതോടെ 70 യാത്രക്കാരുമായി 40 കിലോമീറ്റര്‍ ദൂരമാണ് എംഎല്‍എ ബസ് ഓടിച്ചത്. പണിമുടക്ക് മൂലം ജനങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ തന്നെ ബസ് ഓടിച്ചതെന്ന് കെആര്‍ രാധാകൃഷ്ണന്‍ പറയുന്നു.
പരിശോധനക്കായി പോയപ്പോഴാണ് ഭവാനിയില്‍ നിരവധിയാളുകള്‍ ബസ് കാത്തു നില്‍ക്കുന്നത് കണ്ടതെന്നും ഉടന്‍ തന്നെ ഡിപ്പോയില്‍ നിന്നും ബസ് കൊണ്ടുവന്ന് യാത്രക്കാരെ അതില്‍ കയറ്റിയെന്നും തന്റെ ജോലിയുടെ ഭാഗമായ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നും എംഎല്‍എ പറയുന്നു.
ബസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 15,000 ത്തോളം സര്‍ക്കാര്‍ ബസുകളാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.