
റോഡപകടങ്ങള്‍ തുടര്‍ക്കഥയാണ് ഇപ്പോള്‍. ദിവസവും നൂറുകണക്കിനു ജീവനുകളാണ് ഈ അപകടങ്ങളിലൊക്കെ പൊലിയുന്നത്. അമിതവേഗതയാണ് മിക്ക അപകടങ്ങളുടേയും പ്രധാനകാരണം. ഇത്തരം റോഡപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ട്രാഫിക് പൊലീസിനൊപ്പം കൈകോര്‍ക്കുകയാണ് സൂപ്പർതാരം മോഹൻലാൽ.
ശുഭയാത്ര എന്ന പേരിലുള്ള ബോധവല്‍ക്കരണ വീഡിയോകളിലാണ് കേരള പൊലീസും മോഹന്‍ലാലും ഒന്നിക്കുന്നത്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പൊലീസുമായി ചേർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പത്തോളം വീഡിയോകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയിലൊന്നും അപകടരംഗങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.
അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിന്‍റെയും ജീവന്‍ നഷ്‍ടപ്പെട്ട പെണ്‍കുട്ടിയുടെയും തകര്‍ന്നുപോയ ഒരമ്മയുടെയും ദൃശ്യങ്ങളിലൂടെയാണ് അമിതവേഗതയുടെ ഫലങ്ങള്‍ പൊലീസ് വരച്ചുകാണിക്കുന്നത്. പൊലീസിന്‍റെ ഒദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ കാണാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.