17 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി സൂപ്പര്‍ താരം!

Published : Jan 05, 2019, 04:41 PM IST
17 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി സൂപ്പര്‍ താരം!

Synopsis

17 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാ താരം നാഗ ചൈതന്യ. ബിഎംഡബ്ല്യു മോട്ടറാഡിന്റെ ആർ9ടി എന്ന ബൈക്കാണ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

17 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാ താരം നാഗ ചൈതന്യ. ബിഎംഡബ്ല്യു മോട്ടറാഡിന്റെ ആർ9ടി എന്ന ബൈക്കാണ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

ബിഎം‍ഡബ്ല്യു മോട്ടറാഡ് നിരയിലെ ക്ലാസിക്ക് ബൈക്കുകളിലൊന്നായ ആർ9ടി 2014ലാണ് രാജ്യന്തര വിപണിയിൽ ഇറങ്ങുന്നത്. ആർ9ടി സ്കാംബ്ലർ, ആർ9ടി പ്യുവർ തുടങ്ങിയ മോഡലുകളുണ്ട് ആർ9ടി നിരയിൽ. 1170 സിസി എയര്‍കൂള്‍ഡ് ഫ്‌ളാറ്റ് ട്വിന്‍ എന്‍ജിനാണ് ആര്‍9ടിയുടെ ഹൃദയം.

7750 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 119 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ട്രാന്‍സ്‍മിഷന്‍. മണിക്കൂറിൽ 200 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗം. ഡ്യുവല്‍ ചാനല്‍ എബിഎസ് അടക്കമുള്ള സംവിധാനങ്ങള്‍ ബൈക്കിന്‍റെ സുരക്ഷ ഉറപ്പാക്കും. 

വലിയ ബൈക്ക് പ്രേമിയായ നാഗചൈതന്യയുടെ ഗ്യാരേജിൽ നിരവധി സൂപ്പർബൈക്കുകളുണ്ട്. ഭാര്യയും നടിയുമായ സാമന്ത നേരത്തെ  27 ലക്ഷത്തിന്റെ എംവി അഗസ്റ്റ ബൈക്ക് നാഗചൈതന്യക്ക് സമ്മാനമായി നൽ‌കിയിരുന്നു. 

സുസുക്കി 650, കവസാക്കി 250, ഹോണ്ട സിബിആര്‍ 1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, കവസാക്കി നിഞ്ച ZX 636, യമഹ YZF R1, ZX 10R, കവസാക്കി നിഞ്ച GPz1000, ഹോണ്ട സിബിആര്‍ 600ആര്‍ആര്‍, ഡുക്കാട്ടി 1098, എംവി അഗസ്റ്റ എഫ് 4 1000 തുടങ്ങിയ ബൈക്കുകള്‍ ഇദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ