അരക്കോടിയുടെ ബെന്‍സ് സ്വന്തമാക്കി നവ്യാ നായർ

By Web TeamFirst Published Nov 20, 2018, 9:48 PM IST
Highlights

പുതിയ ബെൻസ് സ്വന്തമാക്കിയതിന്‍റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ഒരുകാലത്ത് മലയാളത്തിന്‍റെ പ്രിയനായികയായിരുന്ന നവ്യാ നായര്‍. മെഴ്സഡീസ് ബെൻസിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇ–ക്ലാസാണ് ഇപ്പോള്‍ സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിവാഹജീവിതം നയിക്കുന്ന താരം സ്വന്തമാക്കിയത്. 

സോഷ്യല്‍ മീഡിയയിലൂടെയാണ് പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയതിന്‍റെ സന്തോഷം നവ്യ പങ്കു വച്ചത്.  മുംബൈയിൽ സ്ഥിരതാമസമാക്കിയ നവ്യ മകനും ഭർത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോൽ സ്വന്തമാക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്‍റെ എക്സ് ഷോറൂം വില. പെട്രോൾ ഡീസൽ എൻജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 

click me!