ശ്രദ്ധിക്കൂ, മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ചെറിയ പിഴ അല്ല

By Web TeamFirst Published Aug 3, 2019, 4:34 PM IST
Highlights

​ഗതാ​ഗത നിയമലംഘനങ്ങൾക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തുന്നതാണ് പുതിയ ബിൽ. രാഷ്ട്രപതി കൂടി ഒപ്പിട്ട് കഴിഞ്ഞാൽ ഇത് നിയമമാകും.10,000 രൂപയാണ് നിയമലംഘനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി പിഴ.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി 10,000 രൂപ പിഴ വീഴും. നേരത്തെ 2,000 രൂപ മാത്രം പിഴ ഈടാക്കിയിരുന്നിടത്താണ് ഇപ്പോൾ അഞ്ചിരട്ടിയായി പിഴ വ‌ർദ്ധിപ്പിച്ചിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചാൽ 5,000 രൂപയും പിഴ ഈടാക്കും. പാ‌‌ർലമെന്റ് പാസാക്കിയ മോട്ടോ‌‌ർ വാഹന നിയമഭേദ​ഗതി ബില്ലിലാണ് നിയമലം​ഘനങ്ങൾക്കെതിരെ ക‌ർശനമായ നടപടിയെടുക്കാനും കനത്ത പിഴ തന്നെ ഈടാക്കാനുമുള്ള നി‌ർദ്ദേശമുള്ളത്. എല്ലാ ​ഗതാ​ഗത നിയമലംഘനങ്ങൾക്കുമേലുള്ള പിഴയും ഉയ‌ർത്തുന്നതാണ് ജൂലൈ 31ന് രാജ്യസഭ പാസാക്കിയ മോട്ടോ‌ർ വാഹന നിയമഭേദ​ഗതി ബിൽ. 

​ഗതാ​ഗത നിയമലംഘനങ്ങൾക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തുന്നതാണ് പുതിയ ബിൽ. രാഷ്ട്രപതി കൂടി ഒപ്പിട്ട് കഴിഞ്ഞാൽ ഇത് നിയമമാകും.10,000 രൂപയാണ് നിയമലംഘനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി പിഴ. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ ബിൽ. 

ട്രാഫിക് സി​ഗ്നൽ ലംഘിച്ചാലും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാലും 5000 രൂപ പിഴയും ഒരു വ‌‌‌ർഷം വരെ ജയിൽ ശിക്ഷയും ലഭിക്കും. ഹെൽമറ്റില്ലാതെ വാ​ഹനമോടിച്ചാൽ 1000 രൂപ പിഴയ്ക്ക് പുറമേ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. 

മറ്റ് നിയമഭേദ​ഗതികൾ

  • അമിത വേ​ഗത : ചെറു വാഹനങ്ങൾക്ക് 1,000 രൂപയും വലിയ വാഹനങ്ങൾക്ക് 2,000 രൂപയും പിഴ
  • ലൈസൻസില്ലാതെ വാഹനമോടിച്ചാൽ : 5,000 രൂപ പിഴ 
  • സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ : 1,000 രൂപ പിഴ 
  • ഓവർലോഡിംഗ് : ഇരുചക്ര വാഹനങ്ങളിൽ അനുവദനീയമായതിലും അധികം ആളെ കയറ്റിയാൽ  2,000 രൂപ പിഴ, 3 മാസത്തേക്ക് ലൈൻസ് റദ്ദാക്കും.
  • ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ: 500 രൂപ പിഴ
  • ആമ്പുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും വഴി നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ
click me!