നാട്ടുകാര്‍ വെറും 800 മാത്രം, ഇവിടെയെത്തുന്ന സഞ്ചാരികള്‍ ദശലക്ഷം!

Published : Aug 01, 2019, 03:07 PM ISTUpdated : Aug 01, 2019, 03:14 PM IST
നാട്ടുകാര്‍ വെറും 800 മാത്രം, ഇവിടെയെത്തുന്ന സഞ്ചാരികള്‍ ദശലക്ഷം!

Synopsis

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ  എണ്ണം അവിശ്വസനീയമാംവിധം വര്‍ദ്ധിച്ചുവരികയാണ്. 

ഹാല്‍സ്റ്റാറ്റ്: ഈ നാട്ടില്‍ താമസിക്കുന്നത് വെറും 800 പേരാണ്. എന്നാല്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം ദശലക്ഷത്തിനുമുകളില്‍ വരും. ഓസ്ട്രേലിയയിലെ ഹാല്‍സ്റ്റാറ്റ് എന്ന മനോഹര നഗരത്തിലേക്കാണ് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. 

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം അവിശ്വസനീയമാംവിധം വര്‍ദ്ധിച്ചുവരികരയാണ്. ഇന്ന് സ്മാര്‍ട്ട്ഫോണുകളുമായി എത്തുന്ന സഞ്ചാരികളാണ് എല്ലാവരും. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ലഴര്‍ ഈ മനോഹര നഗരത്തെ വിരല്‍ത്തുമ്പിലറിഞ്ഞ്, കാണാന്‍ നേരിട്ടെത്തുകയാണ്. 

ചൈനയില്‍ നിന്നാണ് കൂടുതല്‍ പേരുമെത്തുന്നത്. ഇതിന് സമാനമായൊരു നഗരം 2012 ല്‍ ചൈന നിര്‍മ്മിച്ചിരുന്നു. വിനോദസഞ്ചാരം നഗരത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തിയെങ്കിലും സഞ്ചാരികളുടെ കുത്തൊഴുക്കില്‍ പലരും തൃപ്തരല്ല. 

ഞങ്ങള്‍ സാമ്പത്തിക ഭദ്രതയുള്ളവരായെന്നത് ഒരു ഗുണമാണെന്ന് ഹാല്‍സ്റ്റാറ്റ് മേയര്‍ അലക്സാണ്ടര്‍ സ്ക്യൂട്ട്സ് പറഞ്ഞു. എന്നാല്‍ പ്രദേശവാസികളുമായി ബിബിസി നടത്തിയ ഒരു അഭിമുഖത്തില്‍ അവര്‍ തൃപ്തരല്ല എന്നാണ് വ്യക്തമാകുന്നത്. ''ഞങ്ങള്‍ക്ക് ഒരുപാട് 'കുറച്ചുനേരത്തേക്ക് മാത്രമായെത്തുന്ന സഞ്ചാരികളാ'ണുള്ളത്. അവര്‍ കൂടുതലായി എത്തുകയാണ്. ഇത് ഇവിടെ താമസിക്കുന്നവര്‍ക്ക് അത്രനല്ലതല്ലെന്ന് അവര്‍ പറഞ്ഞു. 

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ