കേരളത്തിലെ ഈ നഗരങ്ങളില്‍ ഇനി പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ല!

By Web TeamFirst Published Nov 29, 2018, 9:10 AM IST
Highlights

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകില്ലെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകില്ലെന്നു റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കുകൾക്കു മാത്രമേ ഇനി പെർമിറ്റ് നല്‍കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. 

ഇതനുസരിച്ച് കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 3000 പുതിയ പെർമിറ്റ് നൽകാൻ ഉത്തരവിറങ്ങിയെന്നാണഅ റിപ്പോര്‍ട്ട്. ഇതിൽ 2000 ഓട്ടോകൾ ഇലക്ട്രിക്കും 1000 ഓട്ടോകൾ സിഎൻജിയോ എൽഎൻജിയോ ആയിരിക്കണം. രണ്ടു നഗരങ്ങളിലും നിലവിൽ 4300 വീതം പെർമിറ്റാണുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ 30000 പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 20000 പെർമിറ്റ് നൽകി. ഇനി പെർമിറ്റ് ലഭിക്കണമെങ്കിൽ പുതിയ ഉത്തരവു പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്.

click me!