വെള്ള നിറത്തില്‍ പുത്തന്‍ ഡ്യൂക്ക്

By Web DeskFirst Published Jan 17, 2018, 12:37 PM IST
Highlights

സൂപ്പര്‍ ബൈക്കായ കെ ടി എം ഡ്യൂക്ക് 390 ഇനി വെള്ള നിറത്തിലും ഇന്ത്യയിലെത്തും. ഇത്രകാലവും ഇല്കട്രിക് ഓറഞ്ച് നിറത്തിലുള്ള ഡ്യൂക്ക് മാത്രമായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ ഉണ്ടായിരുന്നത്. വിദേശ വിപണികളിൽ ഏറെക്കാലമായി ലഭ്യമാവുന്ന വെള്ള ഡ്യൂക്കാണ് ഇന്ത്യയിലേക്കെത്തുന്നത്. ഡൽഹി ഷോറൂം വില 2.38 ലക്ഷം രൂപയ്ക്കു തന്നെയാണു പുത്തന്‍ ഡ്യൂക്ക് വിൽപ്പനയ്ക്കെത്തുക. ഓറഞ്ച് നിറത്തിലുള്ള ബൈക്കിനും ഇതേ വിലയാണ്.

നിലവില്‍ ബൈക്കിനു കരുത്തേകുന്നത് 373 സി സി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്. 9,000 ആർ പി എമ്മിൽ 43.5 ബി എച്ച് പി വരെ കരുത്ത് ഈ എൻജിൻ സൃഷ്ടിക്കുു.  7,000 ആർ പി എമ്മിൽ 37 എൻ എമ്മാണ് പരമാവധി ടോര്‍ഖ്.

റേഡിയൽ ബോൾട്ടിട്ട നാലു പിസ്റ്റൻ കാലിപർ സഹിതമുള്ള 320 എം എം മുൻ ഡിസ്ക് ബ്രേക്കും സിംഗിൾ പിസ്റ്റൻ ഫ്ളോട്ടിങ് കാലിപറോടെയുള്ള 230 പിൻ ഡിസ്കും ബോഷിന്റെ ഇരട്ട ചാനൽ എ ബി എസും ബൈക്കിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു.

നിറത്തിനൊപ്പം സാങ്കേതിക വിഭാഗത്തിലും ചില്ലറ മാറ്റങ്ങളോടെയാണ് പുത്തന്‍ ഡ്യൂക്ക് എത്തുന്നതെന്നാണു സൂചന. എൻജിന്റെ ഐഡ്ലിങ് ആർ പി എം വർധിപ്പിച്ചതിനൊപ്പം ഇൻസ്ട്രമെന്റേഷന്റെ സോഫ്റ്റ്വെയർ പരിഷ്കരിച്ചിട്ടുണ്ട്. പഴയ മോഡലിൽ 1,200 — 1,600 ആയിരുന്ന ഐഡ്ലിങ് ആർ പി എം പരിധി പുതിയ ബൈക്കിൽ 1,200 — 1,800 ആർ പി എം ആയാണു പരിഷ്കരിച്ചിരിക്കുന്നത്. ചൂടേറിയ വായു കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ റേഡിയേറ്റർ ഷ്റൗഡിന്റെ രൂപകൽപ്പനയിലും വ്യത്യാസം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

click me!