
2009ൽ കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലെത്തിയ വാഹനമാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ഡസ്റ്റര്‍. വലിയ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുന്ന ജനപ്രിയവാഹനത്തിന്‍റെ പുതിയ പതിപ്പിതാ വരുന്നു. ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പനയെന്നാണ് കമ്പനിയുടെ അവകാശവാദം.
പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്‍ട്രല്‍ കണ്‍സോളുമാണ് ഇന്റീരിയറിൽ. ഡാഷ്ബോർഡിലും ധാരാളം മാറ്റങ്ങളുണ്ട്. യാത്രസുഖം പകരാൻ സീറ്റുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ മൾട്ടി വ്യു ക്യമറ, ബ്ലൈന്റ് സ്പോട്ട് വാർണിങ്, കർട്ടൻ എയർബാഗുകൾ, ഓട്ടമാറ്റിക്ക് എയർ കണ്ടിഷനിങ്, ഓട്ടമാറ്റിക്ക് ഹെഡ്‌ലൈറ്റ് എന്നിവയും പുതിയ വാഹനത്തിലുണ്ടാകും.
ക്രേം ഗ്രില്‍, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോര്‍ട്ടി ലൈനിങ് എന്നിവ മുന്‍ഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തന്‍ ലുക്ക് സമ്മാനിക്കും.
എന്നാൽ എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ഡസ്റ്ററിലും. 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ്, 110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്. പെട്രോൾ, ഡീസൽ 85 പി എസ് മോഡലുകളിൽ 5 സ്പീഡ് ട്രാൻമിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിൽ ആറ് സ്പീഡ് എഎംടി ട്രാൻസ്മിഷനിലും ലഭിക്കും.
ഈ വർഷം തന്നെ പുതിയ ഡസ്റ്റർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.