ബെംഗളൂരുവില്‍ 112 ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

By Web TeamFirst Published Feb 5, 2019, 9:58 PM IST
Highlights

ഗരത്തില്‍ 112 ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതില്‍ 12 എണ്ണം അത്യാധുനിക സൗകര്യമുള്ള ഡി.സി. (ഡയറക്ട് കറണ്ട്) ചാര്‍ജിങ് സംവിധാനമാണ് ഒരുക്കുന്നത്. 

ബെംഗളൂരു: നഗരത്തില്‍ 112 ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതില്‍ 12 എണ്ണം അത്യാധുനിക സൗകര്യമുള്ള ഡി.സി. (ഡയറക്ട് കറണ്ട്) ചാര്‍ജിങ് സംവിധാനമായിരിക്കും.സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞവര്‍ഷം ബെസ്‌കോം 12 ചാര്‍ജിങ് സ്റ്റേഷനുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിരുന്നു. 

നിലവില്‍ 7000 വൈദ്യുതി വാഹനങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണക്ക്. സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പ്രത്യേക സര്‍വേ നടത്തും. നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ പൂര്‍ണ ചുമതല സ്വകാര്യ കമ്പനികള്‍ക്കായിരിക്കും. മൂന്നുവര്‍ഷത്തേക്ക് ഇതില്‍ നിന്നുള്ള വരുമാനം സ്വകാര്യ കമ്പനിക്കായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്ന് ഒഴിവുള്ള സ്ഥലങ്ങള്‍, കോളേജുകള്‍, കോര്‍പ്പറേഷന്റെയും ബിഎംടിസി യുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, മെട്രോറെയില്‍ കോര്‍പ്പറേഷന്‍റെ സ്ഥലം എന്നിവയിലായിരിക്കും ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുക.  

സാധാരണ എ.സി. ( ആള്‍ട്ടര്‍നേറ്റീവ് കറണ്ട്) സ്റ്റേഷനുകളില്‍ അഞ്ചുമുതല്‍ ആറുവരെ മണിക്കൂറുകളാണ് നാലുചക്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടത്.  എന്നാല്‍ ഡി.സി. ചാര്‍ജിങ് സ്റ്റേഷനുകളില്‍ 90 മിനുട്ടുകൊണ്ട് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിനു മാത്രം നാലുകോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അഞ്ചുമാസത്തിനുള്ളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!