
ജനപ്രിയ എസ്‍യുവി എക്കോസ്പോര്‍ട്ടിനെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് അവതരിപ്പിച്ചു. കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലായ എക്കോസ്പോര്‍ട്ട് അടിമുടി പുതിയ രൂപത്തിലാണ് നിരത്തിലെത്തുന്നത്. 7.31 ലക്ഷം മുതല്‍ 10.99 ലക്ഷം വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
രൂപത്തിലെ ചില മിനുക്കുപണികള്‍ക്കൊപ്പം എഞ്ചിനിലും മാറ്റമുണ്ട്. മുന്‍മോഡലിനെക്കാള്‍ കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍ എന്‍ജിനാണ് പുതിയ പുതിയ എക്കോസ്‌പോര്‍ട്ടിന് കരുത്തേകുക. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഇതോടെ ഈ സെഗ്മെന്റില്‍ ഏറ്റവും അധികം കരുത്ത് നല്‍കുന്ന മോഡലും ഇനി എക്കോസ്‌പോര്‍ട്ട് ആയിരിക്കും. മുന്‍മോഡലിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തോളം അധിക ഇന്ധനക്ഷമതയും ഇതില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിന്‍ പുതിയ പതിപ്പിലും തുടരും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് (പാഡില്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍. ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളില്‍ പുതിയ എക്കോസ്‌പോര്‍ട്ട് പുറത്തിറങ്ങും. വലിയ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളും ഡേടൈം റണ്ണിങ്ങ് ലാമ്പും പുതിയ വീതിയേറിയ ഹെക്സാഗണല്‍ ഗ്രില്ല്, പുതുക്കിയ ബമ്പറും പരന്ന ഫോഗ് ലാമ്പുകളും ഒക്കെച്ചേര്‍ന്ന പുതുരൂപമാണ് വാഹനത്തിന്. പുത്തന്‍ അലോയ് വീലുകള്‍, പിന്നിലെ സ്പെയര്‍ വീലിന്റെ കവറിലെ മാറ്റം, ടെയില്‍ ലൈറ്റിലെ മാറ്റം തുടങ്ങിയവ പ്രത്യേകതകളാണ്.
അകത്തളത്ത് ഫോര്‍ഡിന്റെ SYNC 3 സോഫ്റ്റ് വെയറിലുള്ള 8 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്റ്റിയറിങ് വീലും പരിഷ്‌കരിച്ചിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, ഇബിഡി, ഓട്ടോമാറ്റിക് ഡോര്‍ ലോക്ക്, എന്‍ജിന്‍ ഇമ്മോബിലൈസര്‍ എന്നിവ എല്ലാ പതിപ്പിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ടോപ് വേരിയന്റായ ടൈറ്റാനിയം പ്ലസില്‍ കര്‍ട്ടണ്‍ എയര്‍ബാഗ്, ISOFIX, ക്രൂയിസ് കണ്‍ട്രോള്‍, റിവേര്‍ഴ്‌സ് പാര്‍ക്കിങ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാംമ്പ്-വൈപ്പര്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചു.
ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. പുതിയ മാറ്റങ്ങളോടെ കൂടുതല്‍ അഴകുള്ളതും കരുത്തുള്ളതും ആധുനികവുമായ വാഹനമായി എക്കോസ്പോര്‍ട്ട് മാറിയിട്ടുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.