പുത്തന്‍ ഡി- മാക്സ് വി- ക്രോസുമായി ഇസുസു

By Web DeskFirst Published Jan 18, 2018, 12:38 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ 2018 എഡിഷന്‍ ഡി-മാക്സ് വി-ക്രോസ് വിപണിയിലെത്തി.  ഹൈ, സ്റ്റാന്‍ഡേര്‍ഡ് എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് യഥാക്രമം 15.81 ലക്ഷം രൂപ, 14.31 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്സ്ഷോറൂം വില.

ഫോഗ് ലാമ്പുകള്‍ക്ക് പകരം എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയിലൈറ്റുകള്‍, പരിഷ്‌കരിച്ച ടെയില്‍ഗേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ വി-ക്രോസിന്റെ എക്സ്റ്റീരിയര്‍. കൂടാതെ, പുതിയ ക്രോം ബമ്പറും, സൈഡ് സ്റ്റെപുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഡ്യൂവല്‍-ടോണ്‍ ക്യാബിനാണ് ഇന്‍റീരിയറിന്‍റെ പ്രധാന സവിശേഷത. റിയര്‍വ്യൂ ക്യാമറ, 2-DIN എന്റര്‍ടെയ്ന്‍മെന്റ് സംവിധാനം,  ലെതര്‍ സീറ്റുകള്‍, 6 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയുമുണ്ട്.

എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവയാണ് 'ഹൈ' വേരിയന്റിന്റെ സുരക്ഷാമുഖം. കോസ്മിക് ബ്ലാക്, റൂബി റെഡ്, ഓര്‍ക്കിഡ് ബ്രൗണ്‍,  ടൈറ്റാനിയം സില്‍വര്‍, ഓബ്സീഡിയന്‍ ഗ്രെയ്, സ്പ്ലാഷ് വൈറ്റ് എന്നിവയാണ് ലഭ്യമായ നിറഭേദങ്ങള്‍. ഇന്ത്യയുടെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനവുമായി 2016 മെയിലാണ്  ഇസുസു ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്.

click me!