ഗിന്നസ് റെക്കോർഡിലേക്കൊരു കരണം മറിച്ചില്‍!

Published : Jul 19, 2017, 06:56 PM ISTUpdated : Oct 05, 2018, 02:39 AM IST
ഗിന്നസ് റെക്കോർഡിലേക്കൊരു കരണം മറിച്ചില്‍!

Synopsis

15.3 മീറ്റര്‍ ദൂരത്തിലേക്ക്  270 ഡിഗ്രിയില്‍ കരണം മറിഞ്ഞൊരു വാഹനം! അതും ആദ്യ പ്രദര്‍ശനത്തില്‍. കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടലില്ലേ? എന്നാല്‍ സംഗതി സത്യമാണ്. ടാറ്റയുടെ ഉടമസ്ഥതതയിലുള്ള ജാഗ്വറിന്‍റെ പുതിയ മോഡല്‍ ഇ പെയ്സിന്‍റെ പ്രദര്‍ശനമാണ് ഗിന്നസില്‍ കയറി ശ്രദ്ധേയമായത്.

ലണ്ടനിലെ എക്സല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ജാഗ്വറിന്‍റെ ചെറു എസ്‍യുവി ഇ പെയ്‍സ് 270 ഡിഗ്രിയില്‍ 15.3 മീറ്റര്‍ ദൂരേക്ക് കരണംമറിഞ്ഞത്. കാര്‍ സ്റ്റണ്ട് ഡ്രൈവിംഗിലെ ഇതിഹാസമായ ബ്രിട്ടീഷ് താരം ടെറി ഗ്രാന്‍ഡായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. അങ്ങനെ ജാഗ്വർ ഇ പെയ്സ്‍, പ്രൊഡക്‌ഷൻ വാഹനത്തിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ബാരല്‍ റോള്‍ ചാട്ടം എന്ന ഗിന്നസ് റെക്കോർഡാണ് സ്വന്തമാക്കിയത്.

രണ്ട് ഡീസൽ എന്‍ജിനിലും ഒരു പെട്രോൾ എന്‍ജിനിലും ഇ-പെയ്സ്‍ ലഭ്യമാകും. 183 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമാണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. യഥാക്രമം 110 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും, 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കും നൽകുന്നവയാണു ഡീസൽ എൻജിനുകൾ.

2 ലീറ്റർ കപ്പാസിറ്റിയുള്ള നാലു സിലിണ്ടർ ടർബോ ചാർജിഡ് എൻജിനാണ് എല്ലാ വകഭേദങ്ങൾക്കും.  ഉയർന്ന ഡീസൽ വേരിയന്റ് 9.3 സെക്കന്‍ഡിലും രണ്ടാമത്തെ ഡീസൽ പതിപ്പ് 10.5 സെക്കറ്റിലും നൂറ് കിലോമീറ്റര്‍ വേഗം കൈവരുമ്പോൾ പെട്രോൾ വകഭേദത്തിന് ഈ വേഗതയിലെത്താന്‍ 7 സെക്കന്‍ഡുകൾ മാത്രം മതി. ഡീസൽ വകഭേദങ്ങളുടെ കൂടിയ വേഗത 193 കിലോമീറ്ററും 205 കീലോമീറ്ററുമാണെങ്കിൽ പെട്രോൾ മോഡലിനു പരമാവധി വേഗത 230 കിലോമീറ്ററാണ്.

ജാഗ്വര്‍ നിരയിലെ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളാണ് ഇ പെയ്സ്. ജാഗ്വറിന്റെ ആദ്യ എസ് യു വി  എഫ് പെയ്സിനു ശേഷം കമ്പനി പുറത്തിറക്കുന്ന എസ് യു വി. എഫ് പെയ്സിന്റെ ചുവടുപിടിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇ പെയ്സിന് സ്റ്റൈലും കരുത്തും ഒരുപോലെ കോർത്തിണക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുടെ തുടക്കം പതറിയോ? അടുത്തിടെ വന്ന വിയറ്റ്‍നാമീസ് കമ്പനി പോലും മുന്നിൽ
എസ്‌യുവി വിപണി ഇളകിമറിയും: അഞ്ച് പുതിയ താരങ്ങൾ എത്തുന്നു