യുവാക്കളെ ആകര്‍ഷിക്കാന്‍ നിഞ്ച 650 KRTയുമായി കാവാസാക്കി

Published : Nov 14, 2017, 07:19 PM ISTUpdated : Oct 05, 2018, 03:54 AM IST
യുവാക്കളെ ആകര്‍ഷിക്കാന്‍ നിഞ്ച 650 KRTയുമായി കാവാസാക്കി

Synopsis

കവസാക്കി നിരയിലെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ടൂറര്‍ നിഞ്ച 650-ക്ക് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ നിഞ്ച 650 KRT പുറത്തിറക്കി. കവസാക്കി റേസിങ് ടീം എന്നതിന്റെ ചുരുക്കപ്പേരാണ് KRT. വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും. നിറത്തിനൊപ്പം വാഹനത്തിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്.

സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 16000 രൂപയോളം കൂടുതലാണിത്. ഗ്രീന്‍, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബോഡിയിലുള്ളത്. 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വന്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 67.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 65.7 എന്‍എം ടോര്‍ക്കുമേകും.  6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും പുതിയ നിഞ്ചയിലുണ്ട്.

സുരക്ഷ നല്‍കാന്‍ സ്റ്റാന്റേര്‍ഡായി ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനവും പരിഷ്‌കരിച്ചിട്ടുണ്ട്. 5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.  ഹോണ്ട CBR 650F, സുസുക്കി SFV650, ബെനെലി TNT 600 GT, യമഹ FZ-07 എന്നിവയാണ് ഇവിടെ നിഞ്ച 650 KRT-യുടെ എതിരാളികള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്