
മാരുതി സുസുക്കിയുടെ സിയാസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വരുന്നതായി റിപ്പോര്‍ട്ട്. പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും പുത്തന്‍ സിയാസിന്‍റെ ഹൃദയം. 103.2 bhp കരുത്തും 138.4 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കു. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.
പെട്രോള്‍ പതിപ്പിന് പുറമെ 88.5 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും പുതിയ സിയാസില്‍ ലഭിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ ഹൈബ്രിഡിന്‍റെ ട്രാന്‍സ്‍മിഷന്‍. ഒപ്പം ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനം ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.