
12 ലക്ഷം രൂപയുടെ ഒരു സൈക്കിള്‍! അമ്പരക്കേണ്ട. സംഗതി സത്യമാണ്. അമേരിക്കക്കാരനായ വെന്‍ജ് വയാസ് എന്ന സ്പോര്‍ട്സ് സൈക്കിന്‍റെ വിലയാണിത്. ഇത്തരമൊരു സൈക്കിള്‍ കഴിഞ്ഞ ദിവസം കേരളത്തിലുമെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പെഷലൈസ്ഡ് എന്ന അമേരിക്കന്‍ കമ്പനിയാണ് നിര്‍മ്മാതാക്കള്‍. മണിക്കൂറില്‍ 70 കിലോമീറ്ററില്‍ കുതിക്കുന്ന ഈ സൈക്കിളിന് 6.2 കിലോയാണ് ഭാരം. കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയല്‍ കൊണ്ടു നിര്‍മിച്ചതാണ് ബോഡിയും ടയര്‍ റിമ്മും. നേര്‍ത്ത ട്യൂബ്ലെസ് ചക്രങ്ങളാണ് വേഗതയ്ക്കു പിന്നില്‍.
പൂര്‍ണമായും വയര്‍ലെസ് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം. ഹാന്‍ഡില്‍ ഭാഗത്തെ ഷിഫ്റ്ററുകളില്‍ അമര്‍ത്തുമ്പോള്‍ പുറകില്‍ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള റിയര്‍ ഡീറെയ്ലറിലെ ഗിയര്‍ മാറുന്നു. ഇതിനായുള്ള ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ ദൂരം വരെ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.