പുത്തന്‍ വാഗണ്‍ആറിന്‍റെ പരീക്ഷണയോട്ടം തുടങ്ങി

By Web TeamFirst Published Oct 20, 2018, 12:53 PM IST
Highlights

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഗണ്‍ആറിന്റെ ആറാം തലമുറ മോഡലിന്‍റെയും വാഗണ്‍ആറിന്റെ തന്നെ പ്രീമിയം മോഡല്‍ സ്റ്റീങ്‌റേയുടെയും  പരീക്ഷണയോട്ടം ആരംഭിച്ചു. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡി പുറത്തുവിട്ടു.

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഗണ്‍ആറിന്റെ ആറാം തലമുറ മോഡലിന്‍റെയും വാഗണ്‍ആറിന്റെ തന്നെ പ്രീമിയം മോഡല്‍ സ്റ്റീങ്‌റേയുടെയും  പരീക്ഷണയോട്ടം ആരംഭിച്ചു. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡി പുറത്തുവിട്ടു.

സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലെ നിരത്തുകളില്‍ ഇപ്പോഴുള്ള വാഗണ്‍ആറാണ് ഇന്ത്യയില്‍ ആറാം തലമുറയായി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും കണക്കിലെടുത്താണ് ആറാം തലമുറ വാഗണ്‍ആര്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ വാഗണ്‍ആറില്‍ ഡുവല്‍ എയര്‍ബാഗ്, എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനം അടിസ്ഥാന മോഡലില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

സുസുക്കിയുടെ ഹെര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമില്‍ ടോള്‍ബോയ് ഡിസൈനിലാണ് ഇരു മോഡലുകളും എത്തുന്നത്. ക്രോമിയം ഗ്രില്ല്, വലിയ ബമ്പര്‍, അലോയി വീലുകള്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ മനോഹരമാക്കിയിരിക്കുന്നത്.

ബ്ലാക്ക് കളര്‍ സ്‌കീമിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീ ലെസ് എന്‍ട്രി, ടെലിസ്‌കോപിക് അഡ്ജസ്റ്റ് സ്റ്റീയറിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ എന്നീ ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

1.0 ലിറ്റര്‍ കെ-സീരിസ് എന്‍ജിനാണ് വാഗണ്‍ആറിന്‍റെയും  സ്റ്റിങ്‌റേയുടെയും ഹൃദയം.  998 സിസിയില്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സുകളാണ് ട്രാന്‍സ്‍മിഷന്‍. 

2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 

click me!