
ക്രിസ്മസും പുതുവര്‍ഷവും അടുത്തതോടെ വാഹനവിപണിയില്‍ ഓഫറുകളുടെ പൂക്കാലം. ഡിസംബറിൽ കാര്‍ വിപണിയില്‍ പൊതുവെയുള്ള മാന്ദ്യം മറികടക്കാൻ മിക്കവാറും എല്ലാ കമ്പനികളും വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിലക്കുറവും പ്രൊമോഷണല്‍ ഓഫറുകളുമാണ് ഈ വര്‍ഷം മിക്ക കമ്പനികളും ഒരുക്കിയിരിക്കുന്നത്. വിലയിളവ്, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഇൻഷുറൻസ്, കുറഞ്ഞ പലിശനിരക്കിൽ വായ്പ എന്നിങ്ങനെ പല ഇനത്തിലാണ് ആനുകൂല്യങ്ങൾ.
ചെറു കാറുകള്‍ക്ക് 35,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മൂന്നു മുതല്‍ 8.85 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.
മാരുതി സുസുകിയുടെ ഓൾട്ടോയ്ക്കും വാഗൺ ആറിനും സ്വിഫ്റ്റ് ഡീസലിനും സെലറിയോയ്ക്കും 60100 രൂപ വരെ ഓഫറുണ്ട്. ഓൾട്ടോ കെ10, എർട്ടിഗ ഡീസൽ എന്നിവക്ക് 65100 രൂപ വരെ കിഴിവുണ്ട്. ആള്‍ട്ടോ 800-ന്റെ വില 2.46 ലക്ഷം രൂപയും ആള്‍ട്ടോ കെ10 വില 3.26 ലക്ഷം രൂപയുമാണ്. എന്നാല്‍ ബ്രസ്സയ്ക്കും ബലെനോയ്ക്കും ഡിസ്‌കൗണ്ട് ഇല്ല.
ഹ്യുണ്ടായ് 20000 രൂപ മുതൽ 50000 രൂപ വരെ വിലക്കിഴിവും 10000 രൂപ മുതൽ 70000 രൂപ വരെ എക്സ്ചേഞ്ച് ബോണസും നൽകുന്നു. പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക ഓഫറും നൽകുന്നതിനാൽ മൊത്തം ഓഫർ 55000 രൂപ, 65000 രൂപ എന്നിങ്ങനെയുണ്ട് ജനപ്രിയ മോഡലുകൾക്ക്.
ഓഫര്‍ കാലയളവില്‍ നിസ്സാൻ– ഡാറ്റ്സൺ മോഡലുകൾക്കെല്ലാം ഇൻഷുറൻസ് സൗജന്യമാണ്. കൂടാതെ മൈക്രയ്ക്ക് 25000 രൂപ വരെയും സണ്ണിക്ക് 40000 രൂപ വരെയും ടെറാനോയ്ക്ക് 40000 രൂപ വരെയും ഓഫറുകളുമുണ്ട്. ഡാറ്റ്സൺ റെഡി ഗോ, ഗോ എന്നിവയ്ക്ക് 20000 രൂപ വരെയാണ് ഓഫർ.
ടാറ്റ മോട്ടോഴ്സ് ടിഗോറിന്റെ സെഡാന്‍ മോഡലുകള്‍ക്ക് 32,000 രൂപയും ഹെക്സ എസ്.യു.വി.ക്ക് 78,000 രൂപ വരെയും നാനോയ്ക്ക് 28500 രൂപ വരെയും സെസ്റ്റിന് 88000 രൂപ വരെയും ഓഫറുകള്‍ നല്‍കുന്നു.
ഹോണ്ട സിആർ വിയ്ക്ക് ഒന്നര ലക്ഷം രൂപ വരെയും ബിആർ വിയ്ക്ക് ഒരു ലക്ഷം രൂപ വരെയും അമേസിന് 73000 രൂപ വരെയും ജാസിന് 57000 രൂപ വരെയും ബ്രിയോയ്ക്ക് 21200 രൂപ വരെയും ഓഫറുണ്ട്. സിറ്റിക്ക് ഇൻഷുറൻസ് ഒരു രൂപയ്ക്കു കിട്ടുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്കോഡ റാപ്പിഡിനും സൂപ്പെർബിനും 6.99% നിരക്കിൽ വായ്പ ഓഫർ ചെയ്യുന്നു. റാപ്പിഡിന് ഇൻഷുറൻസ് സൗജന്യവുമുണ്ട്. ഫോഡ് ഫിഗോയ്ക്ക് 35000 രൂപ വരെയും ആസ്പയറിന് 42000 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. പഴയ മോഡൽ ഇക്കോസ്പോർട്ടിന് 61000 രൂപയാണ് ഓഫർ. എൻഡവറിന് 7.99% പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നു.
ഔഡി എ 3, ഔഡി എ 4, ഔഡി എ 6, ഔഡി ക്യു 3 എന്നീ മോഡലുകള്‍ക്ക് പ്രത്യേക വിലയും ഇ.എം.ഐ. ഓപ്ഷനും നല്‍കുന്നുണ്ട്. 31.99 ലക്ഷം രൂപയുള്ള ഔഡി എ 3 മോഡലിന് 26.99 ലക്ഷം രൂപയും 39.97 ലക്ഷം രൂപയുടെ ഔഡി എ 4-ന് 33.99 ലക്ഷം രൂപയുമാണ് വില. അതേ സമയം ഔഡി എ 6 സെഡാന്‍ മോഡല്‍ 44.99 ലക്ഷം രൂപയ്ക്കും എസ്.യു.വി. ഔഡിയുടെ ക്യു 3 മോഡല്‍ 29.99 ലക്ഷം രൂപയ്ക്കും ലഭിക്കും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.