
കോടിക്കണക്കിനു വിലയുള്ള ഹെലികോപ്‍ടറുകള്‍ ഒരു സാധാരാണ ലക്ഷ്വറി കാറിന്റെ വിലയ്ക്ക് വാങ്ങാന്‍ അവസരം. ഞെട്ടേണ്ട്. മോസ്ക്വിറ്റോ അൾട്രാ ലൈറ്റ് ഹെലികോപ്റ്റര്‍ എന്നാണ് ഈ ചെറു കോപ്‍ടറുകളുടെ പേര്. 20 മുതല്‍ 30 ലക്ഷം വരെ മാത്രമാണ് ഇവയുടെ വില.
മെക്കാനിക്കൽ എഞ്ചിനിയറായിരുന്ന ജോൺ ഒപ്ടിഗ്രോവാണ് ഈ കുഞ്ഞന്‍ ഹെലികോപ്‍ടറുകളുടെ ശില്‍പ്പി. ഇദ്ദേഹത്തിന്‍റെ ഇന്നോവേറ്റർ ടെക്നോളജീസെന്ന കമ്പനിയാണ് ചെറിയ ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നത്. ഇരുപതു വർഷത്തോളമുള്ള പരീക്ഷണ–നിരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് മോസ്ക്വിറ്റോ ഹെലികോപ്റ്ററുകളുണ്ടായതെന്നാണ് കമ്പനിയുടെ അവകാശവാദം.
കിറ്റ് രൂപത്തിലോ അല്ലെങ്കിൽ റെഡി ടു ഫ്ളെ ആയോ ആണ് ഹെലികോപ്റ്റർ ലഭിക്കുക. കിറ്റ് രൂപത്തില്‍ ഇറക്കുമതി ചെയ്ത ശേഷം സര്‍വീസ് സെന്ററിന്റെ സഹായത്തോടെയോ കിറ്റിനൊപ്പമുള്ള നിർമ്മാണ സഹായ കൈപുസ്തകം നോക്കിയോ ഹെലികേപ്ടറ്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാം.
മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗം. അലൂമിനിയത്തിലാണ് ഫ്രെയിം. ആൾട്ടിമീറ്റർ, എയർ സ്പീഡ് ഇൻഡിക്കേറ്റർ, എഞ്ചിൻ കണ്‍ട്രോള്‍ മോണിറ്റർ, ഡ്വുവൽ റോട്ടർ, എഞ്ചിൻ ടാക്കോമീറ്റര്‍ തുടങ്ങിയവ ഇൻസ്ട്രുമെന്റ് ക്ളസ്റ്ററിലുണ്ട്. ടെയിൽ ബൂം നിര്‍മ്മിച്ചിരിക്കുന്നത് കാർബൺ ഫൈബറിലാണ്.
മോസ്ക്വിറ്റോ എയർ, എക്സ്ഇഎൽ, എക്സ്ഇ, എക്സ്ഇ285, എക്സ്ഇറ്റി എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. പൈലറ്റിനുമാത്രം യാത്ര ചെയ്യാനാവുന്ന ഈ ഹെലികോപ്റ്ററുകൾക്ക് 242 കിലോഗ്രാം മുതൽ 355 കിലോഗ്രാം വരെയാണ് ഭാരം, എംസെഡ്202, 2 സൈക്കൾ, 2 സ്ട്രോക്ക് എഞ്ചിനുകളാണ്(60 എച്ച്പി) അടിസ്ഥാന മോഡലുകളിൽ ഉപയോഗിക്കുന്നത്. എക്സ്ഇ285, എക്സ്ഇറ്റി എന്നിവയിൽ യഥാക്രമം ഇൻറ്റെക് 800(85 എച്ച്പി), സോളാർ ടർബെൻ(90 എച്ച്പി) എഞ്ചിനുകളും.
ഡിസൈൻ വളരെ ലളിതമാണെങ്കിലും പ്രൊഫഷണൽ ഹെലികോപ്റ്ററുകളുടേതു പോലുള്ള സുരക്ഷിത യാത്ര ലഭിക്കുമെന്നും പൈലറ്റിനൊപ്പം ഒരാള്‍ക്കു കൂടി സഞ്ചരിക്കാവുന്ന മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.