
കൊച്ചി: ടൊയോട്ടയുടെ പുതിയ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് നിരത്തിലിറങ്ങി. സ്റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട രീതിയില്‍ അണിയിച്ചൊരുക്കിയതാണ് പുത്തന്‍ ഇന്നോവ. ഊര്‍ജ്ജം തുളുമ്പുന്ന ബോഡി, ആകര്‍ഷകമായ ഇന്റീരിയര്‍ മികച്ച സുരക്ഷ തുടങ്ങിയവയാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ പ്രത്യേകതകള്‍. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് പുറത്തിറക്കുന്നത്.
കറുപ്പ് നിറത്തിലുള്ള ഫ്രന്റ് ഗ്രില്ലും സ്‌മോക്ഡ് ക്രോം ഹെഡ്‌ലാംപുകളും ഫ്രന്റ് ബംപര്‍ സ്‌പോയിലറും വാഹനത്തെ വേറിട്ടതാക്കുന്നു. ഇന്നോവ ക്രിസ്റ്റയ്ക്കു തുല്യമായ പ്രകടനം വാഹനം കാഴ്ച വയ്ക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
രണ്ട് തരം ഡീസല്‍ എന്‍ജിനുകളിലും പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സീക്വന്‍ഷ്വല്‍ ഷിഫ്റ്റുമുണ്ട്. 2.4 ഡീസല്‍ എന്‍ജിന്‍ മോഡലില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.
പെട്രോള്‍ വേരിയന്റില്‍ 2.7 ലിറ്റര്‍ എന്‍ജിനും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സീക്വന്‍ഷ്വല്‍ ഷിഫ്റ്റും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാനും കരുത്തുപകരും. സീറ്റുകളിലെ ചുവന്ന തയ്യലുകളും കണ്‍സോള്‍ ബോക്‌സും ചുവന്ന ഇല്യൂമിനേഷനുള്ള കോംബിമീറ്ററും ഒപ്പം മാറ്റ് ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, മുന്നിലേയും പിന്നിലേയും ബംപറുകളില്‍ ക്രോം ഇന്‍സര്‍ട്ടോടുകൂടിയ ബ്ലാക്ക് സ്‌പോയിലറുകള്‍, ക്രോം ഇന്‍സര്‍ട്ടോടുകൂടിയ റോക്കര്‍ മോള്‍ഡ്, പ്രീമിയം ബ്ലാക്ക് റിയര്‍ ഡോര്‍ ഗാര്‍ണിഷ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു.
3 ഡി ഡിസൈന്‍ കോംബിനേഷന്‍ മീറ്റര്‍, വലിപ്പമേറിയ ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ബ്ലാക്ക്-വുഡില്‍ ചുവന്ന തയ്യലോടു കൂടിയ സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനലില്‍ സവിശേഷമായ റെഡ്‌വുഡ് പാറ്റേണ്‍, സീറ്റുകള്‍, കണ്‍സോള്‍ ബോക്‌സ്, ഷിഫ്റ്റ് ലിവര്‍ ബൂട്ട്, പാര്‍ക്കിംഗ് ബ്രേയ്ക്ക് ബൂട്ട് എന്നിവയില്‍ ചുവന്ന തയ്യലുകള്‍ എന്നിവ ആകര്‍ഷകമാണ്.
വൈല്‍ഡ്ഫയര്‍ റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ തുടങ്ങിയ നിറങ്ങളിലെത്തുന്ന ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്‍റെ പെട്രോള്‍ മാനുവലിന് 17,79,000 രൂപയും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20,84,500 രൂപയും ഡീസല്‍ മാനുവലിന് 18,91,000 രൂപയും ഡീസല്‍ ഓട്ടോമാറ്റിക്കിന് 22,15,500 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.