സൗദിയിലെ റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു

By Web DeskFirst Published Feb 19, 2018, 11:35 PM IST
Highlights

റിയാദ്: സൗദി അറേബ്യയിലെ റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു. രാജ്യത്തെ എട്ട് പ്രധാനപെട്ട റോഡുകളിലാണ് വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചിരിക്കുന്നത്

 രാജ്യത്തെ എട്ടു പ്രധാന നിരത്തുകളില്‍ കാറുകളുടെ കൂടിയ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററും ബസുകള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററും ട്രക്കുകൾക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെയുമാമാണ് കൂട്ടിയിരിക്കുന്നത്. 

റിയാദ് - തായിഫ്, അല്‍ഖസീം - റിയാദ് , മക്ക- മദീന, ജിദ്ദ- മദീന, തുടങ്ങിയ പാതകളിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് വേഗ പരിധി കൂട്ടിയിരിക്കുന്നത്. 
പുതിയ വേഗ പരിധി അറിയിച്ചുകൊണ്ടുള്ള ബോർഡുകളും നിരത്തുകളിൽ സ്ഥാപിക്കും. 

എന്നാൽ പ്രഥമ ഘട്ടമെന്ന നിലക്ക് മാത്രമാണ് എട്ടു പ്രധാന നിരത്തുകളിൽ വേഗത പുനര്‍ നിശ്ചയിച്ചിട്ടുള്ളത്. മറ്റു ഹൈവേകളില്‍ വേഗ പരിധി പുനർ നിശ്ചയിക്കുന്ന ഘട്ടത്തില്‍ മുന്‍ കൂട്ടി അറിയിക്കുമെന്നും പൊതു സുരക്ഷാ വിഭാഗം വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ ഷുവൈരിഖ് ആണ്  അറിയിച്ചു.
 

click me!