ഈ ഇരുചക്ര വാഹനങ്ങളുടെ ആയുസ്സ് ഇനി വെറും മൂന്ന് മാസം മാത്രം!

By Web TeamFirst Published Jan 2, 2019, 12:30 PM IST
Highlights

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുകയാണ്. 
 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുകയാണ്. 

ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ വാഹന നിര്‍മാണ കമ്പനികള്‍ക്കും നേരത്തെ നല്‍കിക്കഴിഞ്ഞു. 2018 ഏപ്രില്‍ ഒന്നിന് ശേഷം തന്നെ പുതുതായെത്തുന്ന മോഡലുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു. 

നിലവിലുള്ള മോഡലുകളുടെ പരിഷ്‌കൃത പതിപ്പുകള്‍ എബിഎസ് ഇല്ലാതെയും വിറ്റഴിച്ചു. ഇത്തരം മോഡലുകള്‍ എബിഎസിലേക്ക് മാറ്റാന്‍ ഇനി മൂന്നുമാസമാണുള്ളത്. മിക്ക കമ്പനികളും നിരത്തിലുള്ള പ്രധാന മോഡലുകളിലെല്ലാം എബിഎസ് പരിരക്ഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന മോഡലുകളില്‍ 2019 മാര്‍ച്ച് 31-ന് മുമ്പ് എബിഎസ് ഉള്‍പ്പെടുത്തണം.

എന്താണ് എബിഎസ്?
വാഹനത്തിന്റെ ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാക്കാനാണ് ആൻറി ലോക്ക് ബ്രേക്ക് സിസ്റ്റം അഥവാ എബിഎസ് ഉപയോഗിക്കുന്നത്. വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യും. ഇതാണ് എബിഎസിന്‍റെ പ്രവര്‍ത്തനം.
 

click me!