പൊലീസിനെ വെട്ടിച്ച് വൃദ്ധൻ കാറിൽ പാഞ്ഞത് 250 കിമീ വേഗത്തിൽ

Published : Jan 23, 2018, 07:30 PM ISTUpdated : Oct 05, 2018, 01:22 AM IST
പൊലീസിനെ വെട്ടിച്ച് വൃദ്ധൻ കാറിൽ പാഞ്ഞത് 250 കിമീ വേഗത്തിൽ

Synopsis

അമിതവേഗതയ്ക്ക് പലപ്പോഴും പഴികേള്‍ക്കുന്നത് യുവജനങ്ങളാണ്. എന്നാല്‍ അങ്ങനെമാത്രമല്ല കാര്യങ്ങളെന്നു തെളിയിക്കുകയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. പൊലീസിനെ വെട്ടിച്ച് കടന്നുകളയാനായി 62 കാരൻ ഔഡി കാർ 250 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കുന്ന വീഡിയോ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.

ലണ്ടനിലെ ഹാംഷെയറിലാണ് സംഭവം. അമിതവേഗത്തിൽ ഓടുന്ന ഔഡി എസ്4 ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പിന്തുടര്‍ന്ന പൊലീസ് ഞെട്ടി. മണിക്കൂറിൽ 155 മൈൽ വേഗത്തിലായിരുന്നു ആദ്യകുതിപ്പ്. പിന്നെയത് 250 കടന്നു. ഒടുവില്‍ ഏറെനേരം ഓടിച്ചിട്ടാണ് പൊലീസിനു ഒഡിയെ പിടിക്കാനായത്.  തുടര്‍ന്ന് ഡ്രൈവറെ കണ്ട് പൊലീസ് ഞെട്ടി. 62 കാരനായ ഹോൺബിയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിഡിയോ ഹാംഷെയര്‍ പൊലീസ് തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുത്. പൊലീസ് വാഹനത്തിന്റെ ഡാഷ് ക്യാമിൽ പകർത്തിയ വിഡിയോയാണിത്. പിടിയിലായ ഹോൺബിയുടെ ലൈസൻസ് റദ്ദാക്കിയെന്നും 442  യൂറോ (ഏകദേശം 34500 രൂപ) ഫൈൻ ഈടാക്കിയെന്നും പൊലീസ് പറയുന്നു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ