ചെലവുചുരുക്കല്‍; ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ടാക്സികളുമായി ഒരു സര്‍ക്കാര്‍

By Web TeamFirst Published Sep 14, 2018, 6:33 PM IST
Highlights

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം ഓണ്‍ലൈന്‍ ടാക്സികള്‍ 

ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം ഓണ്‍ലൈന്‍ ടാക്സികള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍. ചെലവു ചുരുക്കല്‍ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കര്‍ണാടക ചീഫ് സെക്രട്ടറി  ഗതാഗതവകുപ്പിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.   25,000 രൂപ വരെ ഓരോ വാഹനത്തിനു മാത്രമായി പ്രതിമാസം ചെലവ് വരുന്നുണ്ട്. നിലവില്‍ 5000 സ്വകാര്യ വാഹനങ്ങളാണ് വിവിധ വകുപ്പുകള്‍ക്കായി വാടക അടിസ്ഥാനത്തില്‍ ഓടുന്നത്. പ്രതിവര്‍ഷം ഏകദേശം 100 കോടിരൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ചെലവ് വരുന്നുണ്ട്.

ഓല, ഊബര്‍ തുടങ്ങിയ വെബ് ടാക്സികളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ബില്‍ സഹിതം സമര്‍പ്പിച്ചാല്‍ തുക തിരിച്ചു നല്‍കും. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്ള വകുപ്പില്‍ പോലും ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

click me!