ഊട്ടി പൈതൃക തീവണ്ടി എന്‍ജിന്‍ വീണ്ടുമെത്തി

By Web TeamFirst Published Nov 16, 2018, 10:43 PM IST
Highlights

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വക്ക് ഷോപ്പില്‍ നിന്നും മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ച ഈ നീരാവി എന്‍ജിന്‍ പരീക്ഷണയോട്ടത്തിനു ശേഷം സഞ്ചാരികളെയും കൊണ്ട് കൂകിപ്പായും. 

പതിമൂന്ന് മാസങ്ങല്‍ക്കു മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. ഇനി അറ്റകുറ്റപ്പണി കഴിയുന്ന എല്ലാ എന്‍ജിനുകള്‍ക്കും തദ്ദേശീയ പേരുകളാണ് നല്‍കുകയെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.  പൈതൃകതീവണ്ടിക്ക് ഇനി നമ്പരുകളില്ല. റെയില്‍വേ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ അറ്റകുറ്റപ്പണി കഴിഞ്ഞെത്തിയ x37397 എന്‍ജിന് ബെട്ട ക്യൂന്‍ (മലയുടെ റാണി) എന്നാണ് പേരിട്ടിരിക്കുന്നത്. ബെട്ട എന്ന വാക്ക് നീലഗിരിയിലെ ആദിവാസികളുടെയും ബഡുക സമുദായക്കാരുടെയും ഭാഷയില്‍ മല എന്നാണ് അര്‍ത്ഥം. 

കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെ തന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. 

click me!