ഹെൽമെറ്റ് ധരിക്കൂ, മലയാളി യുവതിക്ക് സച്ചിന്റെ ഉപദേശം

Published : Nov 03, 2017, 04:12 PM ISTUpdated : Oct 04, 2018, 10:33 PM IST
ഹെൽമെറ്റ് ധരിക്കൂ, മലയാളി യുവതിക്ക് സച്ചിന്റെ ഉപദേശം

Synopsis

ബൈക്കോടിക്കുന്നവര്‍ മാത്രം ഹെൽമെറ്റ് ധരിച്ചാൽ മതി എന്നാണ് കേരളത്തിലെ നിയമം. നിയമം ഇങ്ങനെയാണെങ്കിലും അപകടം നടന്നാല്‍ പരിക്കേല്‍ക്കുക ബൈക്ക് ഓടിക്കുന്നയാള്‍ക്കു മാത്രം അല്ലല്ലോ? ഒരു പക്ഷേ ഭൂരിഭാഗം അപകടങ്ങളിലും സാരമായി പരിക്കേല്‍ക്കുക ഇത്തരത്തില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കായിരിക്കും. ഒരുപക്ഷേ സ്ത്രീകളായിരിക്കും ഇത്തരം അപകടങ്ങളുടെ ഭൂരിഭാഗം ഇരകളും.

ഇതുസംബന്ധിച്ച് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത മലയാളി യുവതികളെ ഉപദേശിക്കുന്ന ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിൻ തെണ്ടുൽക്കറുടെ വീഡിയോ ആണിത്. കേരളം സന്ദര്‍ശിക്കുന്ന സച്ചിന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്.  

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻ‍‍ഡുൽക്കർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.  

വാഹനത്തില്‍ പോകുന്നതിനിടയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്ന യുവതികളെ കണ്ട് സച്ചിന്‍ തന്‍റെ വാഹനം നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ പറയുകയായിരുന്നു. വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും സച്ചിന്‍ പറയുന്നു.

നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വി‍ഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് അന്ന് സത്യവും ചെയ്യിപ്പിച്ചിരുന്നു സച്ചിന്‍. വീഡിയോ കാണാം

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വരുന്നൂ കിയ സോറെന്‍റോ: ഫോർച്യൂണറിന് വെല്ലുവിളിയാകുമോ?
കിയയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വൻ വിലക്കുറവ്