ഈ ബസ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്

By Web DeskFirst Published Sep 26, 2017, 7:53 AM IST
Highlights

ഇലക്ട്രിക് വാഹനങ്ങളെപ്പറ്റി കഴിഞ്ഞ കുറച്ചുനാളുകളായി സജീവ ചര്‍ച്ചയിലാണ് വാഹനലോകം. നിരവധി കമ്പനികള്‍ ഇലക്ട്രിക് വാഹന പരീക്ഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ പലരുടെയും ആശങ്ക അവ ദീര്‍ഘദൂര യാത്രക്ക് എങ്ങനെ സഹായകരമാകും എന്നതാണ്. ചെറുകാറുകള്‍ മാത്രമേ ഇലക്ട്രിക് വാഹനങ്ങളില്‍ വിജയിക്കൂ എന്നും പലര്‍ക്കും ധാരണയുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ഒരു ഇലക്ട്രിക് ബസ്.

ഒറ്റ റീചാര്‍ജ്ജില്‍ 1772 കിലോമീറ്റര്‍ ദൂരമാണ് ഈ ബസ് ഓടിത്തീര്‍ത്തത്.  പ്രോറ്റെറ എന്ന കമ്പനി അവതരിപ്പിച്ച ക്യാറ്റലിസ്റ്റ് 2 എന്ന ഇലക്ട്രിക്ക് ബസാണ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്.

40 അടി നീളമുണ്ട് ഈ ബസിന്. 660 കിലോവാട്ട് ശേഷിയുള്ള ബാറ്ററികളാണ് ബസിന് കരുത്തുപകരുന്നത്.  അതിവേഗ ചാര്‍ജ്ജിംഗ് സംവിധാനവും ബസിലുണ്ട്.  ഈ ബസുകള്‍ ഈ വര്‍ഷം അവസാനത്തോടെ ലോസാഞ്ചലസില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!