പൊതുവാഹനങ്ങളില്‍ ജിപിഎസ്: സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്കെന്ന് പരാതി

By Web TeamFirst Published Oct 15, 2019, 10:51 AM IST
Highlights

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ശേഷം 2018 നവംബറിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്. 

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളൊഴികെയുള്ളതിലെല്ലാം ജിപിഎസ് സംവിധാനം ഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് മെല്ലെപ്പോക്കെന്ന് പരാതി.  ജിപിഎസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ ആരും ഇത് ഘടിപ്പിക്കുന്നില്ല. ഇതോടെ പദ്ധതിയിൽ മുതൽ മുടക്കി കടക്കെണിയിലായിരിക്കുകയാണ് വിതരണക്കാർ. 

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ശേഷം 2018 നവംബറിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്. കേന്ദ്ര ഗവൺമെൻറിന്റെ ഈ പദ്ധതി സംസ്ഥാന പദ്ധതിയായ സുരക്ഷ മിത്രക്ക് കീഴിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കാനായിരുന്നു തീരുമാനം

എന്നാല്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചോ എന്നറിയാന്‍ സര്‍ക്കാര്‍ പരിശോധന നടത്താതിനാല്‍ ഈ പരിഷ്കാരം ഫലപ്രദമായി നടക്കുന്നില്ല. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാൻ ഗതാഗത കമ്മീഷണർ ആര്‍‍ടിഒ- ജെആര്‍ടിഒ തലങ്ങളിലേക്ക് നിർദ്ദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയെന്നും അതിനു ശേഷം പരിശോധന നടത്താനാണ് തീരുമാനം എന്നുമാണ് ഗതാഗത വകുപ്പ് നൽകുന്ന വിശദീകരണം.

click me!