റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും!

By Web DeskFirst Published Mar 31, 2018, 2:34 PM IST
Highlights
  • റെയില്‍വേ സലൂണ്‍ കാറുകള്‍
  • ഇനി പൊതു ജനങ്ങള്‍ക്കും ബുക്ക് ചെയ്യാം

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ (സലൂണ്‍ കാറുകള്‍) ഇനി ഏതൊരാള്‍ക്കും ബുക്ക് ചെയ്യാം. ഇത്രയും കാലം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പദവി വഹിക്കുന്നവര്‍ക്കും മാത്രമായിരുന്നു ഇതിന് അര്‍ഹതയുണ്ടായിരുന്നത്. റെയില്‍വേയ്ക്ക് വിവിധ സോണുകളിലായി 336 സലൂണ്‍ കാറുകളുണ്ട് ഇവയില്‍ 62 എണ്ണം എയര്‍കണ്ടീഷന്‍ ചെയ്തവയാണ്.

ടൂറിസം രംഗത്തേക്ക് കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യവുമായാണ് റെയില്‍വേയുടെ ഈ പുതിയനീക്കം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) വെബ്സൈറ്റ് വഴി ഇനിമുതല്‍ സലൂണ്‍ കാറുകള്‍ പൊതുജനത്തിന് ദീര്‍ഘദൂരയാത്രകള്‍ക്കായി റിസര്‍വ്വ് ചെയ്യാം. ആദ്യഘട്ടത്തില്‍ ദില്ലി കേന്ദ്രീകരിച്ച് നടക്കുന്ന സര്‍വ്വീസ് ഭാവിയില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. 

ഒരു സലൂണില്‍ രണ്ട് കുടുംബങ്ങള്‍ക്ക് തങ്ങാനുളള ഇടമുണ്ടാവും. അഞ്ച് ദിവസം വരെയാണ് സലൂണുകള്‍ ബുക്ക് ചെയ്യാനാവുക. കോച്ചുകളില്‍ ഒരു സ്വീകരണമുറി, രണ്ട് ശിതീകരിച്ച കിടപ്പുമുറികള്‍, പാചകത്തിനായുളള പ്രത്യേക ഇടങ്ങള്‍, ശൗചാലയങ്ങള്‍, ഒരു ട്വിന്‍ ബെഡ്റൂം തുടങ്ങി എല്ലാ അത്യാധൂനിക സംവിധാനങ്ങളും സലൂണുകളിലുണ്ടാവും.  സലൂണ്‍ ബുക്ക് ചെയ്യാന്‍ രണ്ട് ലക്ഷം രൂപയാണ് മൊത്തം ചെലവ്. യാത്രയ്ക്കിടയില്‍ വരുന്ന ചെലവുകള്‍ക്കായി വാലറ്റ് സംവിധാനവും സലൂണുകളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

click me!