
മുംബൈ: റോള്‍സ് റോയ്‌സ്, ബെന്റലി, ആഷ്ടന്‍ മാര്‍ട്ടിന്‍, റേഞ്ച് റോവര്‍, ഫെരാരി തുടങ്ങിയ സൂപ്പര്‍ കാറുകള്‍ക്ക് 20 ലക്ഷം മുതല്‍ ഒരു കോടി വരെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റിനെ തുടര്‍ന്ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പെടുന്നതാണ് സൂപ്പര്‍ കാറുകള്‍ക്ക് വില കുറയുന്നതിനു കാരണം.
ബ്രെക്‌സിറ്റിനെ തുടര്‍ന്ന് രാജ്യാന്തര വിനിമയ നിരക്കില്‍ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞിരുന്നു. ഇതു മൂലമാണ് ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കള്‍ ഇത്തരമൊരു വിലകിഴിവുമായി വിപണിയില്‍ എത്തുന്നത്. പൗണ്ടിന്റെ മൂല്യം 20 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞത്. അതിനാല്‍ ഇംഗ്ലണ്ട് ആസ്ഥാനമായ ഈ വാഹന നിര്‍മ്മാതാക്കള്‍ക്ക് കയറ്റുമതി ചെലവ് കുറഞ്ഞു.
ബ്രിട്ടീഷ് നിര്‍മ്മിതമായ കാറുകള്‍ക്ക് വില രണ്ടു കോടിക്കു മുകളിലായിരുന്ന 2016-ല്‍ പോലും 200 യൂണിറ്റ് വില്‍പ്പന നടന്നിരുന്നു. യുകെയില്‍ നിന്നും സൂപ്പര്‍കാറുകളുടെ ഇറക്കുമതി കൂടുമ്പോള്‍ ഇറ്റാലിയന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാകുന്നു. മാര്‍ച്ചില്‍ റോള്‍സ് റോയിസും ഫെരാരിയും വില കുറച്ചിരുന്നു. റേഞ്ച് റോവറും പുതിയ വില പ്രഖ്യാപിച്ചിരുന്നു.
ലാന്‍ഡ് റോവര്‍ എസ്‌യുവി മോഡലുകള്‍ക്ക് അടുത്തിടെ 50 ലക്ഷം രൂപ വരെ വിലകിഴിവ് പ്രഖ്യാപിച്ചിരുന്നു. ഡിസ്‌കവറി സ്‌പോര്‍ട്, ഇവോഖ് എന്നീ മോഡലുകളിന്മേല്‍ നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ലാന്‍ഡ് റോവര്‍ വില വെട്ടിക്കുറച്ചത്. കൂടാതെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ റേഞ്ച് റോവര്‍ വോഗില്‍ 50 ലക്ഷം രൂപയുടെ വിലകിഴിവും ലാന്‍ഡ് റോവര്‍ നല്‍കി. ഈ ഞെട്ടലുകള്‍ മാറുന്നതിനും മുമ്പാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഫെരാരി മോഡലുകള്‍ക്ക് 5 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള വിലകിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായിട്ട് 11 യുകെയില്‍ നിന്നുള്ള കാര്‍ ഇറക്കുമതി 11 മടങ്ങ് കൂടിയിരുന്നു. 2016-ല്‍ 3,372 ബ്രിട്ടീഷ് നിര്‍മ്മിത കാറുകള്‍ ഇന്ത്യാക്കാര്‍ വാങ്ങിയിരുന്നു. 2015-നെ അപേക്ഷിച്ച് 15.8 ശതമാനം കൂടുതലായിരുന്നു ഇത്. 2009 ല്‍ ഇത് 309 യൂണിറ്റ് മാത്രമായിരുന്നു. വരും ദിവസങ്ങളില്‍ ഇംഗ്ലണ്ടില്‍ നിന്നുമുള്ള കാര്‍ ഇറക്കുമതിയില്‍ ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍. അടുത്ത കാലത്തായി റോള്‍സ് റോയിസിനും ഫെരാരിക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സൂപ്പര്‍കാറുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിഉയര്‍ന്ന ഇറക്കുമതി നികുതിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് കോടി രൂപയ്ക്ക് മേല്‍ വില വരുന്ന മോഡലുകളുടെ ഇറക്കുമതി നികുതി 70 ശതമാനമായാണ് വര്‍ധിച്ചത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.