
വാഷിംഗ്ടണ്‍: ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളിലെ തകരാറിനെ തുടര്‍ന്ന് അരലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിച്ച് അമേരിക്കന്‍ വാഹനഭീമന്മാരായ ടെസ്ല. കമ്പനി 2016-ല്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ തിരിച്ചുവിളിക്കാനാണ് തീരുമാനം.
2016-ല്‍ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ അസ്സംബ്ള്‍ ചെയ്ത 53,000 ഓളം മോഡല്‍ എസ്, മോഡല്‍ എക്സ് വാഹനങ്ങളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. ചെറിയ ഗിയറിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് തിരിച്ചുവിളിക്കലിന്‍റെ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഈ ഗിയര്‍ പാര്‍ക്കിംഗ് ബ്രേക്കുമായി ഒത്തുപോകാത്തതാണ് പ്രശ്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്. സീറ്റ് ബെല്‍റ്റിലെ തകരാര്‍ നിമിത്തം 2015 നവംബറില്‍ 90,000 യൂണിറ്റ് മോഡല്‍ എസ് കാറുകള്‍ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.