
ബംഗളുരു: ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് വ്യത്യസ്ത സമ്മാനവുമായി കര്‍ണ്ണാടക പൊലീസ്. റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പൊലീസിന്റെ വക ഒരു റോസാപുഷ്പമാണ് സമ്മാനം.
കര്‍ണാടകയിലെ കലബുറാഗി ജില്ലാ പൊലീസാണ് നൂതനാശയവുമായി രംഗത്തെത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് പൊലീസ്.
വടക്ക് കിഴക്കന്‍ മേഖല ഐജി അലോക് കുമാറിന്‍റെ നേതൃത്വത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹെല്‍മറ്റ് ധരിച്ച് കൃത്യമായ നിയമങ്ങള്‍ പാലിച്ചവര്‍ക്ക് റോസ പുഷ്പങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
പദ്ധതിയെ ഏറെ കൗതുകത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.