രണ്ടു കിടിലന്‍ ഹെൽമറ്റുകളുമായി റോയൽ എൻഫീൽഡ്

Published : Dec 23, 2018, 02:41 PM IST
രണ്ടു കിടിലന്‍ ഹെൽമറ്റുകളുമായി റോയൽ എൻഫീൽഡ്

Synopsis

പഴമ തുടിക്കുന്ന രണ്ടു ഹെൽമറ്റുകൾ വിപണിയില്‍ അവതരിപ്പിച്ച് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. സ്ട്രീറ്റ് പ്രൈം, ഡ്രിഫ്റ്റർ എന്നിങ്ങനെ രണ്ടു രൂപകൽപ്പനകളിലാണ് ഈ ഫുൾ ഫേസ് ഹെർമറ്റുകൾ വിൽപ്പനയ്ക്കെത്തുന്നത്.  ഡ്രിഫ്റ്ററിന് 3,500 രൂപയും സ്ട്രീറ്റ് പ്രൈമിന് 3,700 രൂപയുമാണു വില. 

ഫൈബർ ഗ്ലാസ് ഷെൽ ഉപയോഗിച്ചു നിർമിച്ച ഹെൽമറ്റുകൾ നാലു വ്യത്യസ്ത ഡിസൈനുകളിൽ വിൽപ്പനയ്ക്കുണ്ട്.  റോയൽ എൻഫീൽഡിന്റെ  സ്ട്രീറ്റ് ശ്രേണി വിപുലീകരിച്ചാണു സ്ട്രീറ്റ് പ്രൈം. 1960 കാലഘട്ടത്തിലെ ഹെൽമറ്റുകളില്‍ നിന്നാണ് ഡ്രിഫ്റ്ററിന്റെ രൂപകൽപ്പന.

സ്ട്രീറ്റ് പ്രൈമിൽ മൂന്ന് ഇൻടേക്കും ഒരു എക്സോസ്റ്റുമടക്കം നാലു വെന്റിലേഷൻ പോർട്ടുകളാണുള്ളത്. ഡ്രിഫ്റ്ററില്‍ അഞ്ച് ഇൻടേക്ക് സഹിതം ആറു വെന്റിലേഷൻ പോർട്ടുകളുണ്ട്. മെച്ചപ്പെട്ട കാഴ്ചയ്ക്കായി ഡ്രിഫ്റ്റർ ശ്രേണിയിൽ വീതിയേറിയ ഐ പോർട്ടുമുണ്ട്.

ഐ എസ് ഐ, ഡി ഒ ടി സർട്ടിഫിക്കേഷനുകളോടെയെത്തുന്ന ഈ ഹെൽമറ്റുകൾ കമ്പനിയുടെ ഇ കൊമേഴ്സ് വെബ്സൈറ്റ് മുഖേനയും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയവ വഴിയുമാണ്  വിൽപ്പനയ്ക്കെത്തുക.

PREV
click me!

Recommended Stories

അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്
സ്ത്രീകൾക്ക് സ്റ്റൈലായി പാറിപ്പറക്കാം; ഇതാ അഞ്ച് മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ