റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ദ്ധനയ്ക്കൊരുങ്ങുന്നു

Published : Mar 13, 2017, 11:14 AM ISTUpdated : Oct 05, 2018, 02:25 AM IST
റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ദ്ധനയ്ക്കൊരുങ്ങുന്നു

Synopsis

ബുള്ളറ്റ് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ദ്ധനയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും വിലവര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.

രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ ബി.എസ് 4 നിലവാരം നിര്‍ബന്ധമായും കൈവരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് എന്‍ഫീല്‍ഡ് വില വര്‍ധിപ്പിക്കുന്നത്. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി.എസ് 4 എഞ്ചിന്‍ നിലവാരം നിര്‍ബന്ധമാക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി എഞ്ചിന്‍ നിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ റെനോ ഡസ്റ്ററിന്‍റെ വരവ്: ബേസ് മോഡൽ ഞെട്ടിക്കുമോ?
ലംബോർഗിനിയുടെ കുതിപ്പ്: റെക്കോർഡ് വിൽപ്പനയുടെ രഹസ്യം?