ക്ലാസിക് 350മായി എന്‍ഫീല്‍ഡ് കുതിക്കുന്നു; മൂന്നുമാസത്തെ വരുമാനം 2,408 കോടി!

By Web TeamFirst Published Nov 16, 2018, 7:43 PM IST
Highlights

മൂന്നു മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്‍റെ വരുമാനം 2,408 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസിക് 350 ആണ് കമ്പനിയുടെ ഈ നേട്ടത്തിനു പിന്നില്‍.

രാജ്യത്തെ ഇരുചക്രവാഹന വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്കുള്ള ജനപ്രിയതയും സ്വാധീനവും ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ പുറത്തു വന്ന വില്‍പ്പന കണക്കുകള്‍. വെറും മൂന്നു മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്‍റെ വരുമാനം 2,408 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസിക് 350 ആണ് കമ്പനിയുടെ ഈ നേട്ടത്തിനു പിന്നില്‍.

ജൂലൈ മുതല്‍ സെപ്‍തംബര്‍ മാസം വരെയുള്ള വില്‍പ്പന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ആകെ 2.09 ലക്ഷം യൂണിറ്റ്  ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തില്‍ 2.02 ലക്ഷം യൂണിറ്റ് ബൈക്കുകളാണ് വിറ്റത്. മുന്‍വര്‍ഷത്തെക്കാള്‍ നാലു ശതമാനം വളര്‍ച്ച. നികുതി ഒഴിച്ചുള്ള കമ്പനിയുടെ ലാഭം മാത്രം 549 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 518 കോടിയായിരുന്നു.  ആറു ശതമാനമാണ് വളര്‍ച്ച. 

കമ്പനിയുടെ വില്‍പനയില്‍ 65 ശതമാനത്തോളവും ക്ലാസിക് 350 യൂണിറ്റുകള്‍ മാത്രമാണതെന്നതാണ് ശ്രദ്ധേയം. ഇതില്‍ത്തന്നെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് വിപണിയില്‍ കൂടുതലും വിറ്റഴിയുന്നത്. 
 

click me!