എബിഎസുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X

Published : Nov 12, 2018, 09:39 PM IST
എബിഎസുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X

Synopsis

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X എബിഎസ് പതിപ്പ് എത്തുന്നു. 2.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X എബിഎസിന് മുംബൈ ഓണ്‍റോഡ് വില. 

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X എബിഎസ് പതിപ്പ് എത്തുന്നു. 2.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X എബിഎസിന് മുംബൈ ഓണ്‍റോഡ് വില. 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തണ്ടര്‍ബേര്‍ഡ് 500Xന്‍റെ ഹൃദയം. എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്. ഈ എഞ്ചിന് പരമാവധി 27 bhp കരുത്തും 41 Nm torque ഉം  സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ നല്‍കും. 

അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്പന്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് തണ്ടര്‍ബേര്‍ഡ് 500X. 19 ഇഞ്ച്, 18 ഇഞ്ച് ടയറുകള്‍ ബൈക്കില്‍ ഒരുങ്ങുന്നു. 280 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗിനായുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡ് 500 ന്റെ കൂടുതല്‍ സ്‌പോര്‍ടി പതിപ്പാണ് തണ്ടര്‍ബേര്‍ഡ് 500X.  5,000 രൂപയ്ക്ക് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും ബൈക്ക് ബുക്ക് ചെയ്യാം.

പുതിയ തണ്ടര്‍ബേര്‍ഡ് 350X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ വിപണിയിലെത്തിയിട്ടുണ്ട്. 1.63 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത റഗുലര്‍ മോഡലിനെക്കാള്‍ ഏഴായിരം രൂപയോളം കൂടുതലാണിത്. 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം